Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കക്കൂസ് മാലിന്യം റോഡിലെ കാനയിലേക്ക് തള്ളി ഗുരുവായൂർ ദേവസ്വം; ദുർഗന്ധം വമിച്ചതോടെ ഭക്തർക്കും യാത്രക്കാർക്കും ഇതു വഴി മൂക്കു പൊത്താതെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥ; വിവരം നഗരസഭ അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം

കക്കൂസ് മാലിന്യം റോഡിലെ കാനയിലേക്ക് തള്ളി ഗുരുവായൂർ ദേവസ്വം; ദുർഗന്ധം വമിച്ചതോടെ ഭക്തർക്കും യാത്രക്കാർക്കും ഇതു വഴി മൂക്കു പൊത്താതെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥ; വിവരം നഗരസഭ അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം

കെ എം അക്‌ബർ

ഗുരുവായൂർ: ദേവസ്വത്തിന്റെ കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നത് റോഡരികിലെ കാനയിലേക്ക്. തെക്കെ നടയിലെ ദേവസ്വം പാഞ്ചജന്യം ഗസ്റ്റ് ഹൗസിനടുത്തുള്ള കംഫർട്ട് സ്റ്റേഷനിൽ നിന്നാണ് കക്കൂസ് മാലിന്യം ചാലുവെട്ടി കാനയിലേക്ക് തുറന്നു വിട്ടിരിക്കുന്നത്. ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ചാലിനു മുകളിൽ റബ്ബർഷീറ്റും, ഇരുമ്പു ഷീറ്റും കൊണ്ട് മറച്ചു വച്ചാണ് കക്കൂസ് മാലിന്യം കാനയിലേക്ക് ഒഴുക്കിവിടുന്നത്. പരിസരമാകെ ദുർഗന്ധം വമിച്ചതോടെ ഭക്തർക്കും യാത്രക്കാർക്കും ഇതുവഴി മൂക്കു പൊത്താതെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയായി.

ദേവസ്വം കക്കൂസ് മാലിന്യം തള്ളാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായതായി നാട്ടുകാരും ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരും പറയുന്നു. ഗുരുവായൂരിൽ അമൃത് പദ്ധതിയുടെ ഭാഗമായുള്ള കാന നിർമ്മാണം നടന്നു വരുന്നുണ്ട്. ഇവിടങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യ കുഴലുകളെല്ലാം നഗരസഭ ഒഴിവാക്കി കർശന നടപടി സ്വീകരിച്ചു വരികയാണ്. എന്നാൽ, ദേവസ്വം കംഫർട്ട് സ്റ്റേഷനിൽ നിന്നും കക്കൂസ് മാലിന്യം തള്ളുന്നത് നഗരസഭ അധികൃതരെ അറിയിച്ചിട്ടും ഉത്തരവാദിത്വപ്പെട്ടവരാരും സ്ഥലം സന്ദർശിച്ച് നടപടിയെടുക്കാനെത്തിയില്ലെന്ന് നാട്ടുകാരും, ഭക്തരും ആരോപിക്കുന്നു.

ഗുരുവായൂരിലെ ഹോട്ടലുകളിൽ നിന്നും, ലോഡ്ജുകളിൽ നിന്നും കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതുമൂലം ഇത് ചെന്നടിയുന്ന അങ്ങാടിത്താഴം, ചക്കംകണ്ടം മേഖലയിലെ ജനജീവിതം ദുരിതപൂർണ്ണമാണ്. കഴിഞ്ഞ മാസം വാട്ടർ അഥോറിറ്റിയുടെ കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം കലർന്നതിനെ തുടർന്ന് അങ്ങാടിത്താഴം, ചക്കംകണ്ടം മേഖലയിലെ കുട്ടികളടക്കം നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കക്കൂസ് മാലിന്യം ചെന്നടിയുന്നതു മൂലം ഈ മേഖലയിലെ ജല സ്രോതസ്സുകളെല്ലാം ഉപയോഗ ശൂന്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP