Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്രദേശവാസികളുടെ സൗജന്യ പാസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ നിരക്കുകൾ വർദ്ധിപ്പിച്ച് പാലിയേക്കര ടോൾ പ്ലാസ; ചെറു വാഹനങ്ങൾക്ക് അഞ്ച് രൂപ കൂടിയതോടെ പ്രദേശവാസികൾ ഉൾപ്പെടെ നൽകേണ്ടി വരിക ഒരു തവണത്തെ യാത്രക്ക് 75 രൂപ; വർദ്ധനവ് ജീവിത നിലവാര സൂചികയുടെ അനുപാതത്തിൽ എന്ന് ദേശീയ പാത അഥോറിറ്റി

പ്രദേശവാസികളുടെ സൗജന്യ പാസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ നിരക്കുകൾ വർദ്ധിപ്പിച്ച് പാലിയേക്കര ടോൾ പ്ലാസ; ചെറു വാഹനങ്ങൾക്ക് അഞ്ച് രൂപ കൂടിയതോടെ പ്രദേശവാസികൾ ഉൾപ്പെടെ നൽകേണ്ടി വരിക ഒരു തവണത്തെ യാത്രക്ക് 75 രൂപ; വർദ്ധനവ് ജീവിത നിലവാര സൂചികയുടെ അനുപാതത്തിൽ എന്ന് ദേശീയ പാത അഥോറിറ്റി

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പ്രദേശവാസികൾക്ക് സൗജന്യ പാസ് നൽകുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ പാലിയേക്കര ടോൾ പ്ലാസയിലെ നിരക്കുകൾ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് അനുസരിച്ച് കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾക്ക് 5 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഭാഗത്തേക്ക് യാത്ര ചെയ്യാൻ 75 രൂപ കൊടുക്കണം. ബസ്,ലോറി,ട്രക്ക് എന്നിവയ്ക്ക് 10 രൂപയാണ് കൂടിയത്. പുതിയ നിരക്ക് പ്രകാരം ചെറിയ വാഹനങ്ങൾക്ക് ഒന്നിലേറെ തവണ യാത്ര ചെയ്യാനുള്ള തുക 105 ൽ നിന്ന് 110 ആയും ഉയർത്തി. ഈ വാഹനങ്ങളുടെ പ്രതിമാസ നിരക്ക് 20120 ൽ നിന്ന് 2185 ആകും. പുതുക്കിയ നിരക്ക് അനുസരിച്ച് ചെറുകിട വ്യാവസായിക വാഹനങ്ങൾക്ക് ഒറ്റത്തവണ 125 രൂപയും 24 മണിക്കൂറിന് 190 രൂപയും പ്രതിമാസം 3825 ആയി ഉയർന്നു. ജീവിതനിലവാര സൂചികയുടെ അനുപാതത്തിലാണ് ടോൾ നിരക്ക് ഉയർത്തിയിരിക്കുന്നതെന്ന് ദേശീയ പാത അഥോറിറ്റി വ്യക്തമാക്കി.

ബസ് ലോറി, ട്രക്ക്, എന്നീ വാഹനങ്ങൾക്ക് ഒറ്റത്തവണ 255 രൂപ, 24 മണിക്കൂറിന് 380 രൂപ , പ്രതിമാസം 7650 എന്നിങ്ങനെയും പുതിയ നിരക്കായി. നിരക്കുവർധന സംബന്ധിച്ച പുതിയ ഉത്തരവ് ഇന്നലെയാണ് ദേശീയപാതാ അഥോറിറ്റി പുറത്തിറക്കിയത്. നിർമ്മാണ ചെലവ് മുഴുവൻ തിരികെ കിട്ടിയിട്ടും ടോൾ പ്ലാസയിൽ പിരിവ് നിർബാധം തുടരുകയാണ്. 2012 ഫെബ്രുവരി 9 മുതലാണ് പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് തുടങ്ങിയത്. ദേശീയ പാത അഥോറിറ്റിയും ടോൾ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രച്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലുള്ള കരാർ പ്രകാരം 2028 ജൂലായ് 21 വരെ ടോൾ പിരിക്കാം.

ഇതിനിടെ പ്രദേശവാസിുകളുടെ സൗജന്യപാസ് സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. പ്ലാസക്കു സമീപമുള്ള പ്രദേശവാസികളിൽ നിന്ന് ഇപ്പോഴും ടോൾ വാങ്ങുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു. നേരത്തെ ഇവർക്ക് സൗജന്യ യാത്ര പാസ് ഉണ്ടായിരുന്നെങ്കിലും അത് നിർത്തലാക്കുകയായിരുന്നു. ഫാസ്റ്റ് ട്രാക്ക് കാർഡ് സിസ്റ്റം നടപ്പാക്കുന്നതിൽ ഉള്ള സാങ്കേതിക പ്രശ്‌നമാണ് പ്രശ്‌നത്തിന് കാരണം എന്നാണ് ടോൾ പ്ലാസ അധികൃതർ നൽകുന്ന വിശദീകരണം.

ഏറെക്കാലമായി പ്രദേശവാസികളെ ടോൾ പ്ലാസയിലൂടെ ഇരുഭാഗത്തേക്കും സൗജന്യമായി പോകാൻ അനുവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി സമീപ പ്രദേശങ്ങളിലുള്ളവർ ടോൾ അടച്ചാണ് യാത്ര ചെയ്തിരുന്നത്. കുട്ടികളെ സ്‌കൂളിൽ കൊണ്ടുപോകാനോ കടയിൽ പോകാനോ പുറത്തിറങ്ങുമ്പോൾ ടോൾ അടയ്‌ക്കേണ്ട അവസ്ഥ. ഒരുതവണ രണ്ട് ഭാഗത്തേക്ക് പോകാൻ 105 രൂപയാണ് അടയ്‌ക്കേണ്ടത്. പ്രദേശത്തെ എല്ലാ വീടുകളിലെയും ആളുകൾ ടോൾ അടയ്‌ക്കേണ്ടി വന്നതോടെയാണ് നാട്ടുകാർ സമരവുമായെത്തിയത്. നിരക്കുകൾ വർദ്ധിക്കുക കൂടി ചെയ്തതോടെ പ്രതിഷേധം വീണ്ടും ശ്ക്തമാകാനാണ് സാധ്യത.

മണ്ണുത്തി-ഇടപ്പള്ളി 4 വരിപാതയുടെ നിർമ്മാണത്തിന് കമ്പനിക്ക് ചെലവായത് 721.17 കോടി തുക രൂപയാണ്. ഇതുവരെ പിരിച്ച തുക നിർമ്മാണച്ചെലവ് മറികടന്നു. ഈ വർഷം ജൂലൈ 31 വരെ 714.39 കോടി രൂപ പാലിയേക്കര ടോൾ പ്ലാസ വഴി പിരിച്ചെടുത്തതായി ദേശീയപാത അഥോറിറ്റിയിൽ നിന്നു ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ടോൾ ബാധകമായ 21,298 വാഹനങ്ങൾ ശരാശരി ദിവസവും കടന്നു പോകുന്ന ഇവിടെ 31.80 ലക്ഷം രൂപയാണു വരുമാനം.

പാലിയേക്കര ടോൾ പ്ലാസയിൽ ഓരോ വർഷത്തെയും ടോൾ പിരിവ് കോടി രൂപയിൽ

2018-19 -115.63
2017-18 -116.37
2016-17 -99.18
2015-16 -100.92
2014-15 -91.30
2013-14 -80.29
2012-13 -65.63

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP