Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലഡു വിതരണം ചെയ്തു പുലിവാല് പിടിച്ച ടോമിൻ തച്ചങ്കരിക്ക് ശാപമോക്ഷം! ഇടവേളക്ക് ശേഷം പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി തച്ചങ്കരി എത്തുന്നു; അനിൽകാന്ത് വിജിലൻസ് എഡിജിപിയാകും; ഐജി ബൽറാം കുമാർ ഉപാധ്യായയും പൊലീസ് ആസ്ഥാനത്ത്; പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി പിണറായി വിജയൻ

ലഡു വിതരണം ചെയ്തു പുലിവാല് പിടിച്ച ടോമിൻ തച്ചങ്കരിക്ക് ശാപമോക്ഷം! ഇടവേളക്ക് ശേഷം പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി തച്ചങ്കരി എത്തുന്നു; അനിൽകാന്ത് വിജിലൻസ് എഡിജിപിയാകും; ഐജി ബൽറാം കുമാർ ഉപാധ്യായയും പൊലീസ് ആസ്ഥാനത്ത്; പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഗതാഗത വകുപ്പ് കമ്മീഷണറായിരിക്കെ ലഡു വിതരണം ചെയ്തു വിവാദത്തിൽ ചാടി സ്ഥാനനഷ്ടം വന്ന ടോമിൻ തച്ചങ്കരി വീണ്ടും പൊലീസ് കുപ്പായത്തിൽ എത്തി എന്നതാണ് പ്രധാന പ്രത്യേകത. പൊലീസ് ആസ്ഥാനത്ത് എഡിജിപിയായാണ് തച്ചങ്കരിയുടെ നിയമനം. അനിൽകാന്ത് വിജിലൻസ് എഡിജിപി ആകുമ്പോൾ ഐജി ബൽറാം കുമാർ ഉപാധ്യായയും പൊലീസ് ആസ്ഥാനത്ത് എത്തും. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസഷൻ കോർപറേഷൻ എംഡി സ്ഥാനത്ത് നിന്നുമാറ്റിക്കൊണ്ടാണ് ഇപ്പോഴത്തെ നിയമനം.

എറണാകുളം റേഞ്ച് ഐജി പി വിജയന് ടോമിൻ തച്ചങ്കരി വഹിച്ചിരുന്ന കോസ്റ്റ്ൽ പൊലീസിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. പൊലീസ് ആസ്ഥാനത്തെ ഡിഐജി ആയിരുന്ന ഷെഫീൻ അഹമ്മദിനെ തിരുവനന്തപുരം എപി ബറ്റാലിയന്റെ ചുമതലക്കാരനായും നിയമിച്ചു. കാളിരാജ് മഹേഷ് കുമാർ ഐപിഎസിനെ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ് എസ് പി സ്ഥാനത്തും നിന്നും തിരുവനന്തപുരം റെയിൽവെ പൊലീസ് എസ്‌പി സ്ഥാനത്തേക്കും മാറ്റി. മുഹമ്മദ് ഷബീർ ഐപിഎസിനെ തിരുവനന്തപുരം സിബിസിഐഡി എസ് പിയായും നിയമിച്ചിട്ടുണ്ട്. കോസ്റ്റൽ പൊലീസിൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ തസ്തികയിൽ ഇരിക്കുന്ന ഹരിശങ്കർ ഐപിഎസിനെ പൊലീസ് ആസ്ഥാനത്ത് എഐജി സ്ഥാനത്തേക്കും മാറ്റിയിട്ടുണ്ട്.

ഇപ്പോഴുണ്ടായ അഴിച്ചുപണി ഡിജിപി തലപ്പത്ത് കോടതി വിധിയോടെ സെൻകുമാർ എത്തുന്നതിന് മുന്നോടിയായാണ് എന്നാണ് വിലയിരുത്തൽ. വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസ് ഇപ്പോൾ അവധിയിലാണ്. ലോകനാഥ് ബെഹ്‌റയ്ക്ക് വിജിലൻസിന്റെ അധിക ചുമതലയും നൽകിയിരിക്കുന്നു. സെൻകുമാർ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡിജിപിയായാൽ ബെഹ്‌റ വീണ്ടും ആ സ്ഥാനത്ത് എത്താനും സാധ്യത കുറവാണെന്നാണ് അറിയുന്നത്.

ഇപ്പോൾ നടന്ന മാറ്റങ്ങളിൽ സുപ്രധാന മാറ്റം ടോമിൻ തച്ചങ്കരിയുടേതാണ്. ഇടക്കാലം കൊണ്ട് പൊലീസ് കാക്കിയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിച്ച തച്ചങ്കരിക്ക് അതിന് സാധിക്കുന്ന വിധത്തിലാണ് ഇപ്പോൾ പൊലീസ് ആസ്ഥാനത്ത് നിയമനം ലഭിച്ചിരിക്കുന്നത്. അധികം താമസിയാതെ അദ്ദേഹം ക്രമസമാധാന ചുമതലയുള്ള പൊലീസ് തസ്തികയിലേക്ക് എത്തുമെന്നുമാണ് വിലയിരുത്തൽ. ഗതാഗത വകുപ്പിലെ പരിഷ്‌ക്കരണങ്ങളുമായി മുന്നോട്ടു പോകവേയാണ് തച്ചങ്കരി സ്വന്തം പിറന്നാളിന് ലഡ്ഡു വിതരണം ചെയ്തതിന്റെ പേരിൽ വിവാദത്തിൽ പെട്ടത്.

പെട്രോൾ അടിക്കണമെങ്കിൽ ഹെൽമറ്റ് നിർബന്ധമാക്കാനുള്ള തീരുമാനമാണ് പ്രതിഷേധം കനക്കാൻ ഇടയാക്കിയതും. എന്നാൽ പെട്രോളിന് ഹെൽമറ്റെന്ന തീരുമാനം പ്രഖ്യാപിക്കുമ്പോൽ മന്ത്രിയുമായി തച്ചങ്കരി ആലോചിച്ചില്ല. പരസ്യമായി തന്നെ വിയോജിപ്പുമായി ശശീന്ദ്രൻ എത്തിയതോടെ എതിർപ്പിന് പുതിയ തലം വന്നു. ഗതാഗത വകുപ്പിലെ അഴിമിതി തുടച്ചു നീക്കുമെന്ന നിലപാട് മന്ത്രിയുടെ പാർട്ടിയായ എൻസിപിക്കും പിടിച്ചില്ല. ഇതോടാണ് തച്ചങ്കരിക്ക് സ്ഥാനമാറ്റം ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP