Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്ക് സന്ദർശക പ്രവാഹം; ഓണം ടൂറിസം വാരാഘോഷത്തോടനുബന്ധിച്ച് തുറന്ന അണക്കെട്ടുകൾ ഇതുവരെ സന്ദർശിച്ചത് പതിനായിരക്കണക്കിന് സഞ്ചാരികൾ; മൂന്നാറിലും തേക്കടിയിലും കഴിഞ്ഞ വർഷത്തേക്കാൾ തിരക്ക്

ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്ക് സന്ദർശക പ്രവാഹം; ഓണം ടൂറിസം വാരാഘോഷത്തോടനുബന്ധിച്ച് തുറന്ന അണക്കെട്ടുകൾ ഇതുവരെ സന്ദർശിച്ചത് പതിനായിരക്കണക്കിന് സഞ്ചാരികൾ; മൂന്നാറിലും തേക്കടിയിലും കഴിഞ്ഞ വർഷത്തേക്കാൾ തിരക്ക്

മറുനാടൻ മലയാളി ബ്യൂറോ

ചെറുതോണി: ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്ക് സന്ദർശക പ്രവാഹം. ഓണം ടൂറിസം വാരാഘോഷത്തോടനുബന്ധിച്ച് കഴിഞ്ഞ 1ന് തുറന്ന അണക്കെട്ടുകൾ ഇതുവരെ 15,560 സഞ്ചാരികളാണ് സന്ദർശിച്ചത്. മൂന്നാം ഓണ നാളിലാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത്. 4500 പേർ. കൂടുതലും കുട്ടികളാണ് സന്ദർശനത്തിന് എത്തുന്നത്. സ്‌കൂൾ അവധിക്കാലം ആയതിനാൽ ഇനിയുള്ള ഏതാനും ദിവസങ്ങളിൽ തിരക്കേറുമെന്ന് ഹൈഡൽ ടൂറിസം അധികൃതർ പറഞ്ഞു. 25 രൂപയാണ് മുതിർന്നവർക്ക് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ കാണുന്നതിന് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് പത്തു രൂപയും. അണക്കെട്ടുകൾ ചുറ്റി സഞ്ചരിക്കുന്നത് ബഗ്ഗി കാറിലാണെങ്കിൽ ഒരാൾക്ക് 50 രൂപ ടിക്കറ്റ് എടുക്കണം. അതേസമയം ഇടുക്കി അണക്കെട്ടിന്റെ പ്രവേശന കവാടം ഇക്കുറി സഞ്ചാരികൾക്കായി തുറന്നു നൽകാത്തതിൽ പ്രതിഷേധവും ഉണ്ട്.

ചെറുതോണി അണക്കെട്ടിന്റെ കവാടത്തിലൂടെ പ്രവേശിക്കുന്ന സഞ്ചാരികൾ ഇടുക്കി അണക്കെട്ടിന്റെ പ്രവേശന കവാടത്തിലുള്ള ഗുഹാമുഖം വരെ പോയി തിരികെ മടങ്ങണം. ഇതിനാൽ അണക്കെട്ടിലേക്ക് കയറുന്ന സഞ്ചാരികളെ കാത്ത് പ്രവേശന കവാടത്തിൽ വാഹനം പാർക്ക് ചെയ്യേണ്ടി വരും. ഇത് ഗതാഗത തടസ്സത്തിനും സമയ നഷ്ടത്തിനും ഇടയാക്കും. മുൻ വർഷങ്ങളിൽ ചെറുതോണി അണക്കെട്ട് കണ്ട് ഇടുക്കി അണക്കെട്ടിന്റെ പ്രവേശന കവാടത്തിലൂടെ ആയിരുന്നു സഞ്ചാരികൾ മടങ്ങിയിരുന്നത്. ഇടുക്കി അണക്കെട്ടിന്റെ ചുവട്ടിലേക്കും ഇക്കുറി സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയതും സഞ്ചാരികളെ നിരാശരാക്കുന്നുണ്ട്.

മൂന്നാറിലും തേക്കടിയിലും ഇത്തവണ സന്ദർശകരുടെ നല്ല തിരക്കുണ്ട്. രാജമലയിലും മാട്ടുപ്പെട്ടിയിലും നല്ല തിരക്കാണ്. മാട്ടുപ്പെട്ടിയിൽ ഹൈഡൽ ടൂറിസത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ബോട്ടുകൾ വിശ്രമമില്ലാതെ ഓടുന്നുണ്ട്. മഴ ഒഴിഞ്ഞതും ദേവികുളം ഗ്യാപ് ഉൾപ്പെടെ മൂന്നാറിലേക്കുള്ള എല്ലാ റോഡുകളും ഗതാഗതയോഗ്യമായതും സഞ്ചാരികളുടെ വരവു കൂടാൻ കാരണമായി. കഴിഞ്ഞ രണ്ടു ദിവസമായി തേക്കടിയിൽ എത്തുന്നവരിൽ ഭൂരിഭാഗവും മലയാളികളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP