Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

ടൂറിസ്റ്റ് ബസിൽ കൊച്ചു കുട്ടിയെ ഒപ്പമിരുത്തി ഗിയർ മാറ്റിച്ചു; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു: ശക്തമായ നടപടികൾ എടുക്കണമെന്ന് ആവശ്യം ശക്തം

ടൂറിസ്റ്റ് ബസിൽ കൊച്ചു കുട്ടിയെ ഒപ്പമിരുത്തി ഗിയർ മാറ്റിച്ചു; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു: ശക്തമായ നടപടികൾ എടുക്കണമെന്ന് ആവശ്യം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ടൂറിസ്റ്റ് ബസുകൾ നിയന്ത്രിക്കുന്നതിനിടയിൽ പാട്ട് പാടിയും ഒപ്പമിരിക്കുന്നവരെ കൊണ്ട് ​ഗിയർമാറ്റിച്ചുമുള്ള ബസ് ഡ്രെെവർക്കെതിരെ നടപടി എടുത്ത് ദിവസങ്ങൾ കഴിയുന്നതിന് മുമ്പേ ഇതാ അടുത്ത കേസ്. ടൂറിസ്റ്റ് ബസിൽ കൊച്ചു കുട്ടിയെ ഒപ്പമിരുത്തി ഗിയർ മാറ്റിച്ചു വണ്ടി ഓടിച്ച സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്.

ചിത്രങ്ങൾ സോഷ്യൽമീഡിയയില്‌ വെെറാലായതോടെയാണ് ആർടിഒ നടപടിയെടുത്തത്. സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ചങ്ങനാശേരി നാലുകോടി വാലുപറമ്പിൽ കെ.വി.സുധീഷിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. തിരുവല്ല മല്ലപ്പള്ളി റൂട്ടിൽ പാമലയിലാണ് സംഭവം. ഡ്രൈവർ സീറ്റിനു സമീപം ബോണറ്റിനു മുകളിലിരുന്ന ചെറിയ കുട്ടിയെക്കൊണ്ട് ഗിയർ മാറ്റി ബസ് ഓടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു പത്തനംതിട്ട ആർടിഒ ജിജി ജോർജ് ഡ്രൈവറെ വിളിച്ചു വരുത്തി വിശദീകരണം തേടുകയായിരുന്നു.

റോഡിൽ വണ്ടി ഇറക്കിയില്ലെന്നും ഗ്രൗണ്ടിലൂടെയാണ് വണ്ടി ഓടിച്ചതെന്നുമാണ് ഡ്രൈവറുടെ വിശദീകരണം. എന്നാൽ, റോഡിലൂടെയാണ് വാഹനം ഓടിച്ചതെന്ന് മല്ലപ്പള്ളി ജോയിന്റ് ആർടിഒ റിപ്പോർട്ട് നൽകി. വിഡിയോയിലെ ദൃശ്യങ്ങളിൽ നിന്ന് വാഹനം മൈതാനത്തിലൂടെയല്ല ഓടുന്നതെന്ന് ആർടിഒയുടെ പരിശോധനയിലും ബോധ്യപ്പെട്ടു. ഇതെത്തുടർന്നാണ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

ഇത്തരത്തിലുള്ള ഡ്രെെവിങിനെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന് ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമാകുകയാണ്. അപകടങ്ങൾസ കുറച്ച് കൊണ്ടുവരാൻ എല്ലാവരും ശ്രദ്ധിക്കുമ്പോൾ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന ഇത്തരം ഡ്രെെവിംങ് അവസാനിപ്പിക്കണമെന്നും ചിലർ അഭിപ്രായപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP