Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ബസിന്റെ ഗിയർ മാറ്റി വിദ്യാർത്ഥിനികൾ; ക്ലച്ച് ചവിട്ടി ഡ്രൈവർ; കൽപ്പറ്റ ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികളുടെ ഗോവയിലേക്കുള്ള അടിപൊളി വിനോദയാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ മുട്ടൻ പണി കിട്ടിയത് ബസ് ഡ്രൈവർക്ക്; പിഴയ്ക്ക് പുറമേ ആറ് മാസത്തേക്ക് ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്ത് ആർ.ടി.ഒ അധികൃതർ

ബസിന്റെ ഗിയർ മാറ്റി വിദ്യാർത്ഥിനികൾ; ക്ലച്ച് ചവിട്ടി ഡ്രൈവർ; കൽപ്പറ്റ ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികളുടെ ഗോവയിലേക്കുള്ള അടിപൊളി വിനോദയാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ മുട്ടൻ പണി കിട്ടിയത് ബസ് ഡ്രൈവർക്ക്; പിഴയ്ക്ക് പുറമേ ആറ് മാസത്തേക്ക് ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്ത് ആർ.ടി.ഒ അധികൃതർ

സ്വന്തം ലേഖകൻ

കൽപറ്റ: കോളേജ് കാമ്പസുകളിൽ നിന്നും വിനോദയാത്രകൾ പോകുമ്പോൾ മൊത്തം അടപൊളി ആകണമെങ്കിൽ ബസ് ഓടിക്കുന്ന ഡ്രൈവറും മറ്റു ജീവനക്കാരും അൽപ്പം എൻജോയ് ചെയ്യുക തന്നെ വേണമെന്നാണ് പൊതുവോയുള്ള തിയറി. ആ തിയറി പാലിച്ചു പോയാൽ യാത്ര അടിപൊളി ആകുമെന്നാണ് പൊതുചിന്ത. എന്നാൽ, ഈ സോഷ്യൽ മീഡിയ കാലത്ത് ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് അടിപൊളിയായി പെരുമാറിയാൽ അത് ഏത് വിധത്തിൽ വരുമെന്ന കാര്യത്തിൽ ശരിക്കുമൊരു വ്യക്തതയും ഇല്ല. വയനാട്ടിൽ നിന്നും ഗോവയിലേക്ക് പോയ കോളേജ് വിദ്യാർത്ഥിനിയുടെ യാത്രയിലെ അടിപൊളി രംഗം സോഷ്യൽ മീഡിയയിൽ വൈറലായോടെ എട്ടിന്റെ പണി കിട്ടിയത് ഡ്രൈവർക്കാണ്.

കോളജ് വിദ്യാർത്ഥികളുടെ വിനോദയാത്രക്കിടെ ബസിന്റെ ഗിയർ മാറ്റി വിദ്യാർത്ഥിനികൾ രംഗത്തുവന്നപ്പോൾ കുട്ടിക്കളിക്ക് കൂട്ടു നിന്ന ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യുകയാണ് ഉണ്ടായത്. വിദ്യാര്ത്ഥികൾക്ക് ഗിയർ ഇടാൻവേണ്ടി ക്ലച്ച് ചവിട്ടി ഡ്രൈവർ രംഗത്തുവന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലകുകയായിരുന്നു. ഇതോടെ ബസ് ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്ത് ആർ.ടി.ഒ അധികൃതർ.

കൽപറ്റ ഗവ. കോളജിൽ നിന്ന് കഴിഞ്ഞമാസം അവസാനം ഒരുകൂട്ടം വിദ്യാർത്ഥികൾ ഗോവയിലേക്ക് വിനോദയാത്ര നടത്തിയിരുന്നു. ചില വിദ്യാർത്ഥിനികൾ കാബിനിൽ കയറി ഗിയർ മാറ്റി, അതിനനുസരിച്ച് ഡ്രൈവർ ബസ് ഓടിച്ചു. ഇതു ശ്രദ്ധയിൽപെട്ട ലൈസൻസിങ് അഥോറിറ്റി നൽകിയ വിശദീകരണ നോട്ടീസിന് ഡ്രൈവർ എം. ഷാജി നൽകിയ മറുപടിയിൽ കുറ്റം സമ്മതിച്ചതായി ജോ. ആർ.ടി.ഒ സി.വി എം ഷെരീഫ് ഉത്തരവിൽ പറയുന്നു. 2020 മെയ്‌ അഞ്ചു വരെ ഷാജി വാഹനം ഓടിക്കാൻ പാടില്ല. അശ്രദ്ധമായി, അപായം ഉണ്ടാക്കും വിധം ബസോടിച്ചുവെന്നാണ് കുറ്റം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP