Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെൻകുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; വ്യാജമെഡിക്കൽ രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്ന കേസ് പൊലീസിനെക്കൊണ്ട് നിർബന്ധിച്ച് എടുപ്പിച്ചത്; കേസെടുക്കാൻ നിർദ്ദേശിച്ച ഡിജിപിയുടെ കത്തിലും കുറ്റകൃത്യം; വിധി പ്രസ്താവത്തിനിടെ പൊലീസിനെതിരെയും കോടതിയുടെ രൂക്ഷ വിമർശനം

സെൻകുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; വ്യാജമെഡിക്കൽ രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്ന കേസ് പൊലീസിനെക്കൊണ്ട് നിർബന്ധിച്ച് എടുപ്പിച്ചത്; കേസെടുക്കാൻ നിർദ്ദേശിച്ച ഡിജിപിയുടെ കത്തിലും കുറ്റകൃത്യം; വിധി പ്രസ്താവത്തിനിടെ പൊലീസിനെതിരെയും കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: മുൻ ഡിജിപി ടി പി സെൻകുമാറിനെതിരായ വ്യാജമെഡിക്കൽ രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. കേസിനെതിരെ സെൻകുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. വിധി പ്രസ്താവത്തിനിടെ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. എസ്ഐ കൊണ്ട് നിർബന്ധിച്ച് കേസ് എടുപ്പിക്കുകയായിരുന്നു. കേസെടുക്കാൻ നിർദ്ദേശിച്ച ഡിജിപിയുടെ കത്തിലും കുറ്റകൃത്യം പരാമർശിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സെൻകുമാർ കോടതിയെ സമീപിച്ചത്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്.

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുത്ത് സർക്കാരിൽനിന്ന് എട്ടുലക്ഷം രൂപ നേടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് ചീഫ് സെക്രട്ടറി സെൻകുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തത്. സിപിഎം നേതാവ് സുകാർണോ ആണ് പരാതിക്കാരൻ.

2016 ജൂണിൽ സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടർന്ന് പിറ്റേന്നുതന്നെ അദ്ദേഹം അവധിയിൽ പ്രവേശിച്ചിരുന്നു. തുടർന്നുള്ള എട്ടുമാസങ്ങളിൽ പകുതി ശന്പളത്തിൽ അവധി അനുവദിക്കണമെന്നു കാണിച്ച് പ്രത്യേകം അപേക്ഷ സെൻകുമാർ ചീഫ് സെക്രട്ടറിക്ക് നൽകി. അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മെഡിക്കൽ ലീവായി പരിഗണിക്കാൻ പ്രത്യേകം അപേക്ഷ നൽകിയത്. ഇത് വ്യാജമാണെന്നാണ് പരാതി.

തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളജിലെ പ്രഫ. ഡോ. വി.കെ. അജിത് കുമാറിൽനിന്നു വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി അവധി പരിവർത്തിത അവധിയായി(കമ്യൂട്ടഡ് ലീവ്) മാറ്റാൻ അപേക്ഷ നൽകിയെന്നാണു സെൻകുമാറിനെതിരായ പരാതി.

കോർപറേഷനിലെ മുൻ കൗൺസിലർ എ.ജെ.സുക്കാർനോ നൽകിയ പരാതിയിൽമേൽ ആണ് അവധിക്കാലയളവിൽ മുഴുവൻ വേതനവും ലഭിക്കുന്നതിനു വേണ്ടി വ്യാജ രേഖകൾ ചമച്ചതായ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ ചട്ടപ്രകാരം കേസ് എടുത്ത് അന്വേഷിക്കാൻ അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഡിജിപിക്കു നിർദ്ദേശം നൽകിയത്.വിധി പ്രസ്താവത്തിനിടെ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കം ചെയ്തതിനെ തുടർന്നു 2016 ജൂൺ ഒന്നു മുതൽ 2017 ജനുവരി 31 വരെ സെൻകുമാർ വ്യക്തിപരമായ ആവശ്യങ്ങൾക്കെന്ന പേരിൽ അവധിയിലായിരുന്നു. ഇക്കാലയളിൽ അർധവേതന അവധിയെടുക്കുന്നതിന് ഒൻപത് അപേക്ഷകൾ സെൻകുമാർ നൽകിയതു സർക്കാർ അംഗീകരിച്ചിരുന്നു. പിന്നീട് തന്റെ അർധവേതന അവധി പരിവർത്തിത അവധിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു 2017 ഫെബ്രുവരി ആറിന് സർക്കാരിനു കത്തു നൽകി. ഗവ.ആയുർവേദ കോളജിലെ ഡോ.വി.കെ.അജിത് കുമാർ നൽകിയ എട്ട് മെഡിക്കൽ സർട്ടിഫിക്കറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഒപ്പം ഹാജരാക്കിയിരുന്നു. ഈ രേഖകൾ വ്യാജമാണെന്നായിരുന്നു പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP