Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രാഫിക് ബോധവത്ക്കരണ പരിപാടി തിങ്കളാഴ്ച മുതൽ; കേരള പൊലീസും പങ്കാളികളാകും

ട്രാഫിക് ബോധവത്ക്കരണ പരിപാടി തിങ്കളാഴ്ച മുതൽ; കേരള പൊലീസും പങ്കാളികളാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹെൽമറ്റ് ധരിക്കുക എന്ന ആശയത്തിന് ഊന്നൽ നൽകിക്കൊണ്ട് ട്രാഫിക് ബോധവത്ക്കരണത്തിനായി അടുത്തയാഴ്ച മുതൽ റ്റി.സി.എൽ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി നടത്തുന്ന ക്യാമ്പയിനിൽ കേരള പൊലീസും പങ്കാളികളാകും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. കൊല്ലം സിറ്റിയിൽ മാർച്ച് നാലിനും കൊച്ചി സിറ്റിയിൽ ആറിനും തൃശ്ശൂർ സിറ്റിയിൽ ഒമ്പതിനും കോഴിക്കോട് സിറ്റിയിൽ 11 നും നടക്കുന്ന പരിപാടിയുടെ സമാപനം 13 ന് കണ്ണൂർ സിറ്റിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ക്രൗൺ ഫോർ സേഫ്റ്റി എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്യാമ്പയിനിൽ മാജിക് ഷോ, തെരുവ് നാടകം, വാഹന റാലി എന്നിവ ഉണ്ടായിരുക്കും. അരമണിക്കൂർ നീളുന്ന പരിപാടിക്ക് ശേഷം ഇരുചക്രവാഹന യാത്രികർക്ക് സൗജന്യമായി ഹെൽമറ്റ് വിതരണം ചെയ്യും. ട്രാഫിക് ഐ.ജി, ട്രാഫിക്കിന്റെ ചുമതലയുള്ള ദക്ഷിണമേഖല, ഉത്തരമേഖല എസ്‌പിമാർ എന്നിവർ പരിപാടി ഏകോപിപ്പിക്കും.

ഓരോ സ്ഥലത്തും നാല് കേന്ദ്രങ്ങളിൽ രാവിലെയും വൈകിട്ടും രണ്ട് പ്രചരണ പരിപാടികൾ വീതം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP