Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളം കത്തിയെരിയുന്നു; വാഹന പരിശോധനക്കിടെ കൊച്ചിയിൽ ട്രാഫിക് പൊലീസുകാരന് സൂര്യാഘാതമേറ്റു; കൊടും ചൂട് ഒരാഴ്‌ച്ചകൂടിയെന്ന് റിപ്പോർട്ട്

കേരളം കത്തിയെരിയുന്നു; വാഹന പരിശോധനക്കിടെ കൊച്ചിയിൽ ട്രാഫിക് പൊലീസുകാരന് സൂര്യാഘാതമേറ്റു; കൊടും ചൂട് ഒരാഴ്‌ച്ചകൂടിയെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ പൊരിവെയിലിന് ശമനമാകുന്നില്ല. കൊച്ചിയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ ഭരതനാണ് സൂര്യാഘാതമേറ്റത്. വാഹന പരിശോധന നടക്കുന്നതിനിടയിൽ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. കുഴഞ്ഞുവീണ ഭരതനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് സംസ്ഥാനത്ത് ആകെ എട്ട് പേർക്ക് സൂര്യതാപമേറ്റതായാണ് റിപ്പോർട്ടുകൾ. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില 35 ഡിഗ്രി മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം എന്നാണ് റിപ്പോർട്ട്. മേഘാവരണം ഇല്ലാത്തതിനാൽ അതികഠിനമായ ചൂട് നേരിട്ട് ഭൂമിയിൽ പതിക്കും. അൾട്രാവയലറ്റ് രശ്മികളുടെ തോത് കൂടിയതിനാൽ സൂര്യാതപവും സൂര്യാഘാതവും ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. ജില്ലകളിലെ സ്ഥിതിഗതികൾ കലക്ടർമാർ വിലയിരുത്തും.

രാവിലെ 11 മണി മുതൽ വൈകിട്ട്് മൂന്ന് മണിവരെയുള്ള സമയത്ത് വെയിൽ ഏൽക്കരുതെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിർജലീകരണം ഉണ്ടാകുമെന്നതിനാൽ ധാരാളം വെള്ളം കുടിക്കണം. പൊള്ളൽ, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടനടി മെഡിക്കൽ സഹായം തേടണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. വരൾച്ച, പകർച്ചവ്യാധികൾ എന്നിവയെ നേരിടാൻ കർമ സമിതികളും തയാറായിട്ടുണ്ട്. ജില്ലകളിലെ സ്ഥിതി ഗതികൾ കലക്ടറേറ്റുകൾ കേന്ദ്രീകരിച്ചുള്ള കൺട്രോൾ റൂമുകൾ നിരീക്ഷിക്കുന്നുണ്ട്. അതേസമയം, കേരളത്തിൽ അതികഠിനമായ ചൂട് ഒരാഴ്ചകൂടി തുടരുമെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP