Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബാലഭാസ്‌കറിന്റെ സ്മരണക്ക് മുന്നിൽ അവർ പ്രതിജ്ഞ ചൊല്ലി: റോഡുകളിൽ പൊലിക്കാനുള്ളതല്ല ജീവിതം

ബാലഭാസ്‌കറിന്റെ സ്മരണക്ക് മുന്നിൽ അവർ പ്രതിജ്ഞ ചൊല്ലി: റോഡുകളിൽ പൊലിക്കാനുള്ളതല്ല ജീവിതം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; പള്ളിപ്പുറത്ത് വെച്ച് നടന്ന അപകടത്തെ തുടർന്ന് അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഓർമ്മക്കൂടാരത്തിന് മുന്നിൽ അവർ ഒരിക്കൽ കൂടി ഒത്തു ചേർന്ന് തിരിതെളിയിച്ചു. ഒന്നായി നിന്ന് പ്രതിജ്ഞ ചൊല്ലി. ഇനി റോഡുകളിൽ പൊലിയാനുള്ളതല്ല നമ്മുടെ ജീവനുകൾ. അവ സംരക്ഷിക്കാൻ വേണ്ടി ശ്രദ്ധയോടെ വാഹനം ഓടിക്കും.

നവംബർ മാസത്തിലെ മൂന്നാമത്തെ ഞാറാഴ്ച സംസ്ഥാന ആർടിഒയുടെ നേതൃത്വത്തിൽ റോഡപകടങ്ങളിൽ മരിച്ചവരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയും ഓർമ്മ ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് കഴക്കൂട്ടം സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ പള്ളിപ്പുറത്തെ ബാലഭാസ്‌കറിന്റെ ഓർമ്മ കൂടാരക്കിന് മുന്നിൽ ഒത്ത് കൂടിയത്. കഴക്കൂട്ടം സബ് റിജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എസ്‌പി. സ്വപ്നയുടെ നേതൃത്വത്തിൽ ആർടിഒ മാരും നാട്ടുകാരും മെഴുകു തിരി കൊടുത്തി ഓർമ്മ ദിനം ആചരിച്ചു. ചടങ്ങിൽ അറ്റിങ്ങൽ എൻഫോഴ്‌സ്‌മെന്റ് സ്‌കോഡ് അംഗങ്ങളും, ആർടിഒമാരും നാട്ടുകാരും പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP