Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി അറ്റകുറ്റപ്പണികൾ; കുറ്റിപ്പുറം പാലത്തിൽ നവം.6 മുതൽ രാത്രികാല ഗതാഗതം എട്ടുദിവസത്തേക്ക് നിർത്തിവയ്ക്കും

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി അറ്റകുറ്റപ്പണികൾ; കുറ്റിപ്പുറം പാലത്തിൽ നവം.6 മുതൽ രാത്രികാല ഗതാഗതം എട്ടുദിവസത്തേക്ക് നിർത്തിവയ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ശബരിമല തീർത്ഥാടനത്തിനു മുന്നോടിയായി അറ്റകുറ്റ പണികൾക്കായി കുറ്റിപ്പുറം മിനി പമ്പയോടു ചേർന്ന് ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം എട്ടു ദിവസത്തേക്കു പൂർണമായി നിർത്തിവയ്ക്കും. ആറു മുതൽ രാത്രി ഒമ്പതു മുതൽ രാവിലെ ആറു വരെയാണ് ഗതാഗതം നിർത്തിവയ്ക്കുക.

ശബരിമല തീർത്ഥാടകർ എത്തുന്നതിന് മുന്നോടിയായി പ്രവൃത്തി പൂർത്തീകരിക്കൽ അനിവാര്യമായതിനാലും കാലാവസ്ഥ അനുകൂലമായതും പരിഗണിച്ചാണ് നവംബർ ആറിനു തന്നെ പ്രവൃത്തി തുടങ്ങാൻ തീരുമാനിച്ചത്.

ഗതാഗത നിരോധനമുള്ള രാത്രി സമയങ്ങളിൽ കോഴിക്കോട്ടുനിന്നു തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വളാഞ്ചേരിയിൽനിന്നു കൊപ്പം- പട്ടാന്പി- പെരുന്പിലാവ് വഴിയോ അല്ലെങ്കിൽ പുത്തനത്താണിയിൽനിന്നു പട്ടർനടക്കാവ് -തിരുനാവായ- ബിപി അങ്ങാടി- ചമ്രവട്ടം വഴിയോ പോകണം. തൃശൂരിൽ നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർ എടപ്പാളിൽനിന്നു തിരിഞ്ഞ് പൊന്നാനി- ചമ്രവട്ടം വഴിയും പോകണം.

ടാർ, ചുണ്ണാമ്പ് എന്നിവ ചേർത്ത മിശ്രിതം മൂന്നു മണിക്കൂറോളം ചൂടാക്കി രണ്ടു യന്ത്രങ്ങളുടെ സഹായത്താലാണ് പാലത്തിലെ റോഡ് അറ്റകുറ്റപ്പണി നടത്തുക. ദിവസവും 300 ചതുരശ്ര അടി പാത നവീകരിക്കും. മിനി പമ്പയോട് ചേർന്ന തകർന്ന റോഡും ഇന്റർലോക്ക് ചെയ്ത് നവീകരിക്കും. പാതയോരത്തുള്ള ആൽമരത്തിൽനിന്ന് വെള്ളം വീണ് റോഡ് തകരുന്നതിന് ശാശ്വത പരിഹാരമായാണ് ഇന്റർലോക്ക് കട്ടകൾ പതിക്കുന്നത്.

ഇതുവഴി സഞ്ചരിക്കാം

ഗതാഗത നിരോധനമുള്ള രാത്രിസമയങ്ങളിൽ കോഴിക്കോട്ടുനിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വളാഞ്ചേരിയിൽനിന്ന് കൊപ്പം പട്ടാമ്പി പെരുമ്പിലാവ് വഴിയോ അല്ലെങ്കിൽ പുത്തനത്താണിയിൽനിന്ന് പട്ടർനടക്കാവ് -തിരുനാവായ- ബി.പി അങ്ങാടി- ചമ്രവട്ടം വഴിയോ പോകണം. തൃശൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർ എടപ്പാളിൽനിന്ന് തിരിഞ്ഞ് പൊന്നാനി-ചമ്രവട്ടം വഴിയും പോകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP