Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പൊലീസുകാർ റോഡിൽ നിരന്നു; ഒരാഴ്‌ച്ച കൊണ്ട് പിഴ അടപ്പിച്ചത് ഒരു കോടി രൂപ; നിയമലംഘകർ സൂക്ഷിക്കാൻ മുന്നറിയിപ്പുമായി ഫേസ്‌ബുക്ക് പോസ്റ്റും

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പൊലീസുകാർ റോഡിൽ നിരന്നു; ഒരാഴ്‌ച്ച കൊണ്ട് പിഴ അടപ്പിച്ചത് ഒരു കോടി രൂപ; നിയമലംഘകർ സൂക്ഷിക്കാൻ മുന്നറിയിപ്പുമായി ഫേസ്‌ബുക്ക് പോസ്റ്റും

തൃശ്ശൂർ: സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറി നട്ടംകറങ്ങുകയാണ് ഇപ്പോൾ. ഇങ്ങനെയുള്ള പ്രതിസന്ധി മറികടക്കാൻ ആഭ്യന്തര വകുപ്പ് എന്തായാലും വഴികണ്ടു. നിയമം കർക്കശമായി നടപ്പിലാക്കാൻ റോഡിലിറങ്ങുക എന്നതാണ് പൊലീസുകാർ കണ്ട പ്രധാനവഴി. ഇത് ശരിക്കും ലോട്ടറി ആകുകയും ചെയ്തു. പുതിയ സാമ്പത്തിക വർഷത്തിൽ നിയമലംഘനങ്ഹൾ പിടിക്കാൻ റോഡിലിറങ്ങിയ ട്രാഫിക് പൊലീസിന് പിഴ ഇനത്തിൽ പിരിഞ്ഞു കിട്ടിയത് ഒരു കോടിയിലേറെ രൂപയാണ്. ഒരാഴ്‌ച്ച കൊണ്ടാണ് ഇത്രയും വലിയ തുക പിരിഞ്ഞുകിട്ടിയത്. കൃത്യമായി പറഞ്ഞാൽ 1,05,45,500 രൂപ.

മാർച്ച് 30 മുതൽ ഏപ്രിൽ അഞ്ച് വരെയു ഏഴ് ദിവസം കൊണ്ടാണ് ഇത്രയും വലിയ തുക പിരിഞ്ഞുകിട്ടിയത്. ഒരു കോടി രൂപ ലഭിച്ച കാര്യം ട്രാഫിക് പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അറിയിച്ചത്. ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകളും നടക്കുന്നുണ്ട്. ഹെൽമറ്റ് ഇടാത്തത് മുതൽ അമിത വേഗതയ്ക്ക് വരെ ട്രാഫിക്‌പൊലീസ് പിഴ ചുമത്തിയിട്ടുണ്ട്. ഇങ്ങനെ വിവിധ നിയമലംഘനങ്ങൾക്ക് പിഴയായി ഈടാക്കിയ തുകയാണ് ട്രാഫിക് പൊലീസിനെ കോടീശ്വരന്മാരാക്കിയത്.

ട്രാഫിക് നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസിന്റെ ഫേസ്‌ബുക്ക് പേജിൽ അപകടങ്ങളുടെ കണക്കും ഇട്ടിട്ടുണ്ട്. ഈ ഒരാഴ്ചക്കാലയളവിൽ സംസ്ഥാനത്ത് 741 അപകടങ്ങളുണ്ടായതായാണ് ട്രാഫിക് പൊലീസിന്റെ കണക്ക്. ഇതിൽ 81പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 783 പേർക്ക് പരിക്കേറ്റു. കൊല്ലത്തും പാലക്കാട്ടുമാണ് കൂടുതൽ പേർക്ക് ജീവഹാനി സംഭവിച്ചത്. 11പേർക്ക്. കുറവ് ഓരോരുത്തർ വീതം മരിച്ച പത്തനംതിട്ടയിലും ഇടുക്കിയിലുമാണ്. തിരുവനന്തപുരംഏഴ്, ആലപ്പുഴഎട്ട്, കോട്ടയംമൂന്ന്, എറണാകുളംഒമ്പത്, തൃശ്ശൂർനാല്, മലപ്പുറംആറ്, കോഴിക്കോട് എട്ട്, കണ്ണൂർഎട്ട്, കാസർകോട്‌നാല് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. വയനാട്ടിൽ ഈ ഏഴുദിവസം അപകടത്തിൽ ആർക്കും ജീവഹാനിയുണ്ടായില്ല.

ട്രാഫിക് നിയമലംഘനങ്ങൾക്ക് ഈ കാലയളവിൽ 82,176 വാഹനങ്ങളാണ് ട്രാഫിക് പൊലീസ് പിടികൂടി പിഴയീടാക്കിയത്. ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനങ്ങളോടിച്ചവരാണ് കുടുങ്ങിയതിലേറെയും. 31,032 പേർക്കാണ് പിഴയടയ്‌ക്കേണ്ടിവന്നത്. മദ്യപിച്ച് വാഹനമോടിച്ച 3,047 പേർക്കും കാശ് പോയി. അമിതവേഗം4,698, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക7,473, തെറ്റായ വശത്തുകൂടിയുള്ള ഓവർടേക്കിങ്1,155, അശ്രദ്ധമായ െ്രെഡവിങ്1,217, പുറത്തേക്ക് തള്ളിനിൽക്കുന്നരീതിയിൽ ലോഡ് കയറ്റിയത്2,766, ഹെഡ്‌ലൈറ്റ് ഡിം ചെയ്യാതിരിക്കുക1,371, തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ പാർക്കിങ് 5,165, സൺ കൺട്രോൾ ഫിലിം നീക്കാതിരിക്കുക431, യൂണിഫോം ധരിക്കാതിരിക്കൽ9,373, മഞ്ഞവര മറികടക്കൽ246, ലൈസൻസില്ലാതെ വാഹനമോടിക്കൽ1,311, െ്രെഡവിങ്ങിനിടെ മൊബൈൽ ഉപയോഗം420, മറ്റ് നിയമലംഘനങ്ങൾ15,518 എന്നിങ്ങനെയാണ് കേസുകളുടെ കണക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP