Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹിയെ കൂടാതെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് എല്ലാവർക്കുമായി തീവണ്ടി സർവീസ് വേണമെന്ന് കേരളം; ലോക്ക്ഡൗണിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായി പ്രത്യേക തീവണ്ടി എന്ന ആവശ്യത്തിൽ നിന്ന് പിന്മാറി പിണറായി സർക്കാർ; കുടുങ്ങി കിടക്കുന്ന എല്ലാ മലയാളികളേയും നാട്ടിലെത്തിക്കാൻ നീക്കം

ഡൽഹിയെ കൂടാതെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് എല്ലാവർക്കുമായി തീവണ്ടി സർവീസ് വേണമെന്ന് കേരളം; ലോക്ക്ഡൗണിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായി പ്രത്യേക തീവണ്ടി എന്ന ആവശ്യത്തിൽ നിന്ന് പിന്മാറി പിണറായി സർക്കാർ; കുടുങ്ങി കിടക്കുന്ന എല്ലാ മലയാളികളേയും നാട്ടിലെത്തിക്കാൻ നീക്കം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോക്ക്ഡൗണിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായി പ്രത്യേക തീവണ്ടി വേണ്ടെന്ന് കേരളം. ഉത്തരേന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന എല്ലാവർക്കുമായി തീവണ്ടി അനുവദിക്കണമെന്നാണ് കേരളത്തിന്റെ പുതിയ ആവശ്യം. ഇക്കാര്യം റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇത് കേന്ദ്രം അംഗീകരിച്ചേക്കും.

ഉത്തരേന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥിക്കായി പ്രത്യേക തീവണ്ടി അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം നേരത്തെ റെയിൽവേ അംഗീകരിച്ചിരുന്നു. ഇതിനുള്ള പട്ടിക തയ്യാറാക്കി കേരളം ഡൽഹി സർക്കാറിന് സമർപ്പിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച തീവണ്ടി ഓടുമെന്ന പ്രഖ്യാപനവും വന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് മാത്രമായി പ്രത്യേക തീവണ്ടി വേണ്ടെ മറിച്ച് എല്ലാവർക്കുമായി മതിയെന്ന നിലപാടിലേക്ക് കേരളം എത്തിയത്.

നോർക്കയെ ഒഴിവാക്കിക്കൊണ്ട് ട്രെയിൻ ടിക്കറ്റിനുള്ള ബുക്കിങ് ഐആർസിടിസി തന്നെ നേരിട്ട് നടത്തണമെന്നും കത്തിൽ കേരളം ആവശ്യപ്പെട്ടു. പ്രത്യേക തീവണ്ടിക്കായുള്ള തുക കേരളം കെട്ടിവയ്ക്കാമെന്നും സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെങ്കിൽ അതിന്റെ നഷ്ടം കെട്ടിവയ്ക്കുന്ന തുകയിൽനിന്ന് ഈടാക്കാമെന്ന നിർദേശവും കേരളം മുന്നോട്ടുവെച്ചു.

ഡൽഹിയെ കൂടാതെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് തീവണ്ടി സർവീസ് വേണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP