Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്യാർത്ഥിനിയുടെ കാൽപ്പാദം അറ്റ് പോയത് തീവണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയിൽപ്പെട്ട്; തിരക്ക് കാരണം ഇരുന്ന് യാത്ര ചെയ്തത് വാതിലിനുസമീപം; സ്റ്റേഷൻ എത്തിയപ്പോൾ എഴുന്നേറ്റ് മാറുന്നതിനിടെ വീണ തഴവ സ്വദേശിയെ ആശുപത്രിയിലെത്തിച്ചത് യാത്രക്കാർ

വിദ്യാർത്ഥിനിയുടെ കാൽപ്പാദം അറ്റ് പോയത് തീവണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയിൽപ്പെട്ട്; തിരക്ക് കാരണം ഇരുന്ന് യാത്ര ചെയ്തത് വാതിലിനുസമീപം; സ്റ്റേഷൻ എത്തിയപ്പോൾ എഴുന്നേറ്റ് മാറുന്നതിനിടെ വീണ തഴവ സ്വദേശിയെ ആശുപത്രിയിലെത്തിച്ചത് യാത്രക്കാർ

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: വിദ്യാർത്ഥിനിയുടെ വലതുകാൽപ്പാദം തീവണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയിൽപ്പെട്ട് അറ്റ് പോയി. കരുനാഗപ്പള്ളി തഴവ ചേമാത്തറയിൽ നാസറുദ്ദീന്റെ മകൾ ആൽഫിയക്കാണ് തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്പ്രസ് മാവേലിക്കര റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിലെത്തിയപ്പോൾ അപകടം പറ്റിയത്. തീവണ്ടിയിലെ തിരക്ക് കാരണം വാതിലിനുസമീപം ഇരുന്നാണ് വിദ്യാർത്ഥിനി യാത്ര ചെയ്തത്. സ്റ്റേഷൻ എത്തിയപ്പോൾ വാതിലിൽനിന്ന് മാറുന്നതിനായി എഴുന്നേൽക്കവെ തീവണ്ടിയുടെയും പ്ലാറ്റ്ഫോമിന്റെയും ഇടയിലേക്ക് വീഴകയായിരുന്നുവെന്ന് കണ്ട് നിന്നവർ പറഞ്ഞു.

തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ ഡയാലിസിസ് ടെക്നീഷ്യൻ വിദ്യാർത്ഥിനിയായ ആൽഫിയ തിരികെ വരുന്ന വഴിയാണ് സംഭവം നടന്നത്. തീവണ്ടിയിലും പ്ലാറ്റ്ഫോമിലുമുണ്ടായിരുന്നവർ ഉടൻതന്നെ ആൽഫിയയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആൽഫിയയെ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയശേഷമാണ് ട്രാക്കിന് സമീപം അറ്റുകിടന്ന കാൽപ്പാദം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാരുടെ നേതൃത്വത്തിൽ കാൽപ്പാദം വൃത്തിയാക്കി ഐസ്ബാഗിലാക്കി. 25 മിനിറ്റിനുള്ളിൽ തന്നെ സ്വകാര്യ ആംബുലൻസിൽ കാൽപ്പാദമടങ്ങിയ ബാഗ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഐ.സി.യു. സംവിധാനമുള്ള ആംബുലൻസിൽ ആൽഫിയയെ കൊച്ചിയിലെ സ്വകാര്യആശുപത്രിയിലേക്ക് കൊണ്ടുപോയി. വിദ്യാർത്ഥിനിയുടെ വിവാഹം ഒക്ടോബർ 14-ന് നടത്താൻ നിശ്ചയിച്ചിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP