Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം ബൈക്കോടിച്ചു കയറ്റി മലബാർ എക്സ്‌പ്രസ് മറിക്കാൻ ശ്രമിച്ചു; പിന്നീട് കല്ലും കമ്പിയും വച്ച് അമൃത എക്സ്‌പ്രസും മറിക്കാൻ ശ്രമിച്ചു; മൂന്നാമത് ഇലക്ട്രിക് ലൈൻ ഷോർട്ട് ചെയ്ത് ദിബ്രുഗഢിനെയും: കോട്ടയത്തു ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചയാൾ കൊച്ചിയിൽ പിടിയിൽ

ആദ്യം ബൈക്കോടിച്ചു കയറ്റി മലബാർ എക്സ്‌പ്രസ് മറിക്കാൻ ശ്രമിച്ചു; പിന്നീട് കല്ലും കമ്പിയും വച്ച് അമൃത എക്സ്‌പ്രസും മറിക്കാൻ ശ്രമിച്ചു; മൂന്നാമത് ഇലക്ട്രിക് ലൈൻ ഷോർട്ട് ചെയ്ത് ദിബ്രുഗഢിനെയും: കോട്ടയത്തു ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചയാൾ കൊച്ചിയിൽ പിടിയിൽ

കോട്ടയം: കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയിൽ മൂന്നു തവണ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട്് ഒരാൾ പൊലീസ് കസ്റ്റഡിയിൽ. ചിങ്ങവനം സ്വദേശിയായ ദീപു തങ്കപ്പനെയാണ് റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തത്. കൊച്ചി റെയിൽവേ സ്‌റ്റേഷനിൽ വച്ച്ാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഹെൽമറ്റ് മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് റെയിൽവേ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്തപ്പോഴാണ് കോട്ടയത്തെ റെയിൽവേ അട്ടിമറിയുമായി ബന്ധമുണ്ടെന്ന് വ്യക്തമായതെന്നാണ് പൊലീസ് പറയുന്നത്.

കോട്ടയത്തിനും ചിങ്ങവനത്തിനും ബൈക്ക് ഓടിച്ചു കയറ്റിയും സർവെക്കല്ല് ട്രാക്കിൽ വച്ചും കമ്പി പാളത്തിനു കുറുകെ കെട്ടിയുമാണ് അപകടപ്പെടുത്താൻ അട്ടിമറി ശ്രമം നടന്നത്. വിവരം അറിഞ്ഞ് അന്വേഷണത്തിന് എത്തിയ റെയിൽവെ ഉദ്യോഗസ്ഥന്റെ കാറും അജ്ഞാതർ തകർത്തു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. മലബാർ, അമൃത, ദിബ്രൂഗഢ് എക്സ്‌പ്രസുകളാണ് ഇന്നലെ രാത്രി അപായപ്പെടുത്താൻ ശ്രമം നടന്നത്. സംഭവത്തെ കുറിച്ച് റെയിൽവേ അന്വേഷണം തുടങ്ങി.

ട്രാക്കിലേക്ക് ബൈക്ക് ഓടിച്ചു കയറ്റിയാണ് മലബാർ എക്സ്‌പ്രസ് അട്ടിമറിക്കാൻ ശ്രമിച്ചത്. അമൃത എക്സ്‌പ്രസ് അപായപ്പെടുത്താൻ ശ്രമിച്ചത് സർവ്വേക്കല്ല് ട്രാക്കിൽ കയറ്റി വച്ചാണ്. പാളത്തിനു കുറുകെ കമ്പി കെട്ടി വച്ചായിരുന്നു ദിബ്രൂഗഡ് എക്സ്‌പ്രസിനു നേരെയുള്ള അട്ടിമറി ശ്രമം. മലബാർ എക്സ്‌പ്രസ് വരുന്നതിന് മുമ്പ് പാളത്തിലേക്ക് ബൈക്ക് ഓടിച്ചു കയറ്റുകയും ട്രെയിൻ വന്നപ്പോൾ ബൈക്ക് ഉപേക്ഷിച്ച് അജ്ഞാതൻ രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് റെയിൽവേ ഉദ്യേഗസ്ഥൻ എത്തിയപ്പോൾ കാറിന്റെ ടയറുകളുടെ കാറ്റ് അഴിച്ചുവിടുകയും ചെയ്തു. ഇതാണ് സംഭവത്തിൽ ദുരൂഹത ഉയർത്തുന്നത്.

പാളത്തിൽ കിടന്ന ബൈക്കിനെ ട്രെയിൻ കുറേദൂരം തള്ളിനീക്കിയിരുന്നു. ടെയിൻ നിർത്തി ബൈക്ക് പിന്നീട് എടുത്തു മാറ്റുകയായിരുന്നു. ബൈക്ക് എടുത്തുമാറ്റിയ ശേഷം ഉദ്യോഗസ്ഥൻ തിരികെ റോഡിലെത്തിയപ്പോഴാണ് കാർ തകർക്കപ്പെടുകയും ടയറുകളുടെ കാറ്റ് കുത്തിവിട്ട നിലയിലും കണ്ടെത്തിയത്.

അമൃത എക്സ്‌പ്രസിന്റെ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് പാളത്തിൽ ഇരുമ്പുകമ്പിയും ഉപയോഗ ശൂന്യമായ ഇലക്ടോണിക് സാധനങ്ങളും ഉപേക്ഷിച്ചത്. ഇതിലൂടെ ട്രെയിൻ കയറിയപ്പോൾ പാളത്തിൽ ഉരഞ്ഞ് ചെറിയ തോതിൽ തീപ്പൊരി ചിതറുകയും ചെയ്തു. വേഗത കുറവായിരുന്നതിനാലാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇതിനു ശേഷം ചാന്നാനിക്കാട് ഭാഗത്ത് പാളത്തിന് മുകളിൽ ഇലക്ട്രിക് ലൈനിൽ കാടും പടലും പറിച്ചിട്ട നിലയിലും കണ്ടു,. സംഭവങ്ങളെ തുടർന്ന് ട്രെയിനുകൾ മിക്ക സ്റ്റേഷനുകളിലും പിടിച്ചിട്ട് ട്രാക്കിൽ പരിശോധന നടത്തിയ ശേഷമാണ് കടത്തിവിട്ടത്.

അട്ടിമറി ശ്രമങ്ങളെ തുടർന്ന് റയിൽവേ അതീവജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. റയിൽവേ പൊലീസിന്റെയും സുരക്ഷാ ഏജൻസികളുടെയും സംയുക്ത പരിശോധന കോട്ടയത്ത് നടക്കുകയാണ്. ട്രാക്കിൽ ബൈക്ക് ഉപേക്ഷിച്ച വിവരം അറിഞ്ഞ് അന്വേഷിക്കാനെത്തിയ റയിൽവേ ഉദ്യേഗസ്ഥന്റെ കാർ സംശയാസ്പദമായി നിലയിൽ തകർത്തതാണു കൂടുതൽ ആശങ്കകൾക്ക് ഇടയാക്കുന്നത്. നേരത്തെ അട്ടിമറിക്കാൻ ശ്രമിച്ചയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇയാളെ തന്നെയാണ് കൊച്ചിയിൽ വച്ച് അറസ്റ്റിലായതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP