Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അപായച്ചങ്ങല വലിച്ച് യാത്രക്കാർ രക്ഷകരായി; കൊല്ലം-ചെങ്കോട്ട പാതയിൽ ട്രെയിനുകൾ നേർക്കുനേർ വന്നപ്പോൾ അപകടമൊഴിവായത് തലനാരിഴയ്ക്ക്

അപായച്ചങ്ങല വലിച്ച് യാത്രക്കാർ രക്ഷകരായി; കൊല്ലം-ചെങ്കോട്ട പാതയിൽ ട്രെയിനുകൾ നേർക്കുനേർ വന്നപ്പോൾ അപകടമൊഴിവായത് തലനാരിഴയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

കുന്നിക്കോട് : യാത്രക്കാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ഒഴിവായത് വൻദുരന്തം. ഇടമൺ ഗുരുവായൂർ പാസഞ്ചറിന്റെ അപായചങ്ങല യാത്രക്കാർ വലിച്ചതോടെ കൊല്ലം ചെങ്കോട്ട റെയിൽവേ പാതയിൽ ട്രെയിനുകൾ കൂട്ടിമുട്ടാതെ രക്ഷപ്പെട്ടു.പാതയിൽ ആവണീശ്വരം റെയിൽവേ സ്റ്റേഷന് സമീപം

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.10 നായിരുന്നു സംഭവം.2.05 ന് എത്തിയ കൊല്ലം പുനലൂർ പാസഞ്ചറും കൊല്ലം താംബരം എക്സ്‌പ്രസും സിഗ്‌നൽ കാത്ത് കിടക്കുകയായിരുന്നു.ഈ സമയം തന്നെ ഇടമൺ ഗുരുവായൂർ പാസഞ്ചർ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് എത്തുകയായിരുന്നു.കാവൽപുര ലൈവൽക്രോസ് പിന്നിട്ടപ്പോൾ ബോഗിയിൽ ഉണ്ടായിരുന്ന യാത്രക്കാർ സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്‌ഫോമിലും തീവണ്ടി കിടക്കുന്നത് ശ്രദ്ധിച്ചു.ഉടൻ ഇവർ അപായചങ്ങല വലിച്ച് ട്രെയിൻ നിർത്തി.

സാധാരണ താംബരം കടത്തിവിട്ട ശേഷമാണ് ഗുരുവായൂർ വരുന്നത്.സിഗ്‌നൽ സംവിധാനം തകരാറിലായതാണ് സംഭവത്തിന് കാരണമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.തുടർന്ന് താംബരം കടത്തിവിട്ട ശേഷം ഗുരുവായൂർ പാസഞ്ചർ ഒന്നാമത്തെ പ്ലാറ്റ്്‌ഫോമിൽ പ്രവേശിപ്പിച്ചു.തീവണ്ടികൾ മൂന്നും സ്റ്റേഷനിൽ പിടിച്ചിട്ടതോടെ പത്തനാപുരം വാളകം ശബരീബൈപാസിലെ ലെവൽ ക്രോസും കുന്നിക്കോട് തലവൂർ റോഡിലെ കാവൽപുര ഗേറ്റും എറെ നേരം അടഞ്ഞു കിടന്നു.ഇത് ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP