Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓടുന്ന ട്രെയിനുകൾ നൂറെണ്ണമുണ്ടെങ്കിലും ഏകദേശ സമയം പാലിക്കുന്നത് 45 എണ്ണം മാത്രം; രാജ്യത്തെ 68 ഡിവിഷനുകളിൽ ട്രെയിൻ സമയം പാലിക്കുന്നതിൽ തിരുവനന്തപുരം ഡിവിഷൻ 63ാം സ്ഥാനത്ത്; മിക്ക ട്രെയിനുകളും 30 കിലോമീറ്റർ താഴെ വേഗലാണ് ഓടുന്നതെന്ന കണക്കിന് പിന്നാലെ ഇത് ദേശീയ ശരാശരിയേക്കാൾ താഴെയാണെന്നും മന്ത്രി ജി. സുധാകരൻ

ഓടുന്ന ട്രെയിനുകൾ നൂറെണ്ണമുണ്ടെങ്കിലും ഏകദേശ സമയം പാലിക്കുന്നത് 45 എണ്ണം മാത്രം; രാജ്യത്തെ 68 ഡിവിഷനുകളിൽ ട്രെയിൻ സമയം പാലിക്കുന്നതിൽ തിരുവനന്തപുരം ഡിവിഷൻ 63ാം സ്ഥാനത്ത്; മിക്ക ട്രെയിനുകളും 30 കിലോമീറ്റർ താഴെ വേഗലാണ് ഓടുന്നതെന്ന കണക്കിന് പിന്നാലെ ഇത് ദേശീയ ശരാശരിയേക്കാൾ താഴെയാണെന്നും മന്ത്രി ജി. സുധാകരൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നൂറ് ട്രെയിനുകളുണ്ടെങ്കിലും ഏകദേശ സമയം പാലിക്കുന്നത് വെറും 45 എണ്ണം മാത്രം. കേരളത്തിലെ മിക്ക ട്രെയിനുകളും മണിക്കൂറിൽ മുപ്പതിൽ താഴെ വേഗത്തിലാണ് ഓടുന്നതെന്ന വാർത്ത കൂടിയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്ത്യയിലെ 68 ഡിവിഷനുകളിൽ കൃത്യ സമയക്രമം പാലിക്കുന്ന റെയിൽവേ ഡിവിഷനുകളിൽ തിരുവനന്തപുരത്തിന് 63ാം സ്ഥാനവും പാലക്കാടിന് 32ാം സ്ഥാനവുമായി. കേരളത്തിലെ ട്രെയിൻ വേഗം കുറവാണന്ന് വിവരം പുറത്ത് വന്നതിന് പിന്നാലെ ഇത് ദേശീയ ശരാശരിയേക്കാൾ താഴെയാണെന്നും മന്ത്രി ജി. സുധാകരൻ വ്യക്തമാക്കി.

ട്രെയിനുകൾ കൃത്യസമയത്ത് സർവീസ് നടത്തുന്നതിന് പകരം ട്രെയിനുകൾ താമസിച്ച് വരുമ്പോൾ ആ സമയത്തെ എത്തിച്ചേരേണ്ട സമയമാക്കി മാറ്റുന്ന പരിപാടിയും തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലുണ്ട്. മാത്രമല്ല കറുകുറ്റിയിൽ ട്രെയിൻ പാളം തെറ്റിയതിന് പിന്നാലെ നാളകളോളം മുടങ്ങിക്കിടന്ന റെയിൽപാളങ്ങളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു.

കഴിഞ്ഞ വർഷം ഏകദേശം 95 കിലോമീറ്റർ റെയിൽപാളം മാറ്റിവെച്ചെങ്കിലും ഇനി 100 കിലോമീറ്റർ കൂടി പണി നടക്കാനുണ്ട്. ഇത് വരുന്ന മഴയ്ക്ക് മുൻപ് തീർക്കണം. അറ്റകുറ്റപ്പണികളും പാതയിരട്ടിപ്പിക്കലുമാണ് ട്രെയിനുകൾ വൈകുന്നതിന് കാരണമായി റെയിൽവേ പറയുന്നത്. ജോലി അടിയന്തരമായി പൂർത്തിയാക്കി സർവീസ് സമയബന്ധിതമായി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര റെയിൽവെ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

ഈ വിഷയം വീണ്ടും റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽകൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. കെ വി അബ്ദുൾ ഖാദറിന്റെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP