Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ്തുമസിനെ വരവേൽക്കാൻ കേക്ക് കൊണ്ട് ട്രെയിനൊരുക്കി മാരിയറ്റ് ഹോട്ടൽ; ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്ത് ദിലീപ്

ക്രിസ്തുമസിനെ വരവേൽക്കാൻ കേക്ക് കൊണ്ട് ട്രെയിനൊരുക്കി മാരിയറ്റ് ഹോട്ടൽ; ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്ത് ദിലീപ്

സ്വന്തം ലേഖകൻ

കൊച്ചി: ക്രിസ്തുമസിനെ വരവേൽക്കാൻ കേക്ക് കൊണ്ട് ട്രെയിനൊരുക്കി കൊച്ചി മാരിയറ്റ് ഹോട്ടലിലെ പാചക വിദഗ്ദർ. ജിഞ്ചർ ബ്രെഡ് കൊണ്ടൊരുക്കിയ കേക്ക് കൊണ്ടുള്ള ട്രെയിൻ ജനപ്രിയ നടൻ ദിലീപ് അനാഛാദനം ചെയ്തു. ഇരുചക്രവാഹനത്തിൽ സാന്തോക്ലോസും അരങ്ങിലെത്തി. ജീവിതത്തിൽ ആദ്യമായാണ് കേക്ക് കൊണ്ടുള്ള ട്രെയിൻ കാണുന്നതെന്ന് ദിലീപ് പറഞ്ഞു. ഇതിന്റെ ശിൽപികളായ മാരിയറ്റിലെ പാചകവിദഗ്ധരുടെ ടീമിനെ ദിലീപ് ആദരിച്ചു.

രാജ്യത്തെ തന്നെ ഏറ്റവും വലിയ ജിഞ്ചർബ്രെഡ് ട്രെയിനാണ് കൊച്ചി മാരിയറ്റ് ഹോട്ടലിൽ ഒരുങ്ങിയിട്ടുള്ളത്. പൂർണമായും ഭക്ഷണ യോഗ്യവുമാണ് ഇത്. ഹോട്ടൽ ലോബിയിൽ സ്ഥാപിച്ചിരിക്കുന്ന ജിഞ്ചർ ബ്രെഡ് ട്രെയിനിന് 9.69 മീറ്റർ നീളവും 1.93 മീറ്റർ ഉയരവുമുണ്ട്. ജിഞ്ചർ ബ്രെഡ് ട്രെയിൻ പൂർണമായും ഭക്ഷ്യയോഗ്യമാണ്. ചെറുതും വലുതുമായ 3000 ജിഞ്ചർ ബ്രെഡ് പാനലുകൾ ട്രെയിനിന്റെ രൂപകൽപനക്ക് വേണ്ടിവന്നു.

50 കിലോഗ്രാം ഐസിങ് ഷുഗർ, ഏഴ് കിലോ ഇഞ്ചിപ്പൊടി, 15 ലിറ്റർ തേൻ, മൂന്നു ലിറ്റർ കാരാമൽ, 250 കിലോ മാവ്് തുടങ്ങിയവയാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. മാരിയറ്റിലെ ഒമ്പതംഗ പാചകവിദഗ്ധരുടെ ടീം 15 ദിവസം പരിശ്രമിച്ചാണ് ജിഞ്ചർ ബ്രെഡ് ട്രെയിൻ സാക്ഷാത്കരിച്ചത്. എക്‌സിക്യൂട്ടീവ് ഷെഫ് രവീന്ദർ സിങ് പൻവാർ, ബേക്കറി ടീമിലെ ഷെഫ് രാഹുൽ എന്നിവരാണ് ഈ വർഷത്തെ വിപുലമായ ജിഞ്ചർബ്രെഡ് ടവർ നിർമ്മിച്ച ടീമിന് നേതൃത്വം നൽകിയത്. കൊച്ചി മാരിയറ്റ് ജനറൽ മാനേജർ സുമിതി സൂരിയും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP