Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൈദ്യുതി ലൈനിലെ തകരാർ; മംഗളൂരു-കണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു; കണ്ണൂർ ഭാഗത്തേക്കുള്ള പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു; മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഒന്നരമണിക്കൂറിലേറെ വൈകും

വൈദ്യുതി ലൈനിലെ തകരാർ; മംഗളൂരു-കണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു; കണ്ണൂർ ഭാഗത്തേക്കുള്ള പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു; മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഒന്നരമണിക്കൂറിലേറെ വൈകും

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ; വൈദ്യുതി ലൈനിലെ തകരാർ കാരണം മംഗളൂരു-കണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇതേതുടർന്ന് കണ്ണൂർ ഭാഗത്തേക്കുള്ള പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലായി നിർത്തിയിട്ടിരിക്കുകയാണ്.10215 മഡ്ഗാവ്-എറണാകുളം സൂപ്പർഫാസ്റ്റ് പഴയങ്ങാടിയിലും 16649 മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ് പയ്യന്നൂരിലും ഒന്നരമണിക്കൂറോളമായി പിടിച്ചിട്ടിരിക്കുകയാണ്.

എറണാകുളത്തേക്കുള്ള മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഒന്നരമണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്.കണ്ണൂരിലെ പഴയങ്ങാടിക്കും കണ്ണപുരത്തിനും ഇടയിലാണ് റെയിൽവേ വൈദ്യുതി ലൈനിൽ തകരാറുണ്ടായത്. കണ്ണപുരം റെയിൽവേ ലെവൽ ക്രോസിലെ ബാർ കനത്ത കാറ്റിലും മഴയിലും വൈദ്യുതിലൈനിലേക്ക് പൊട്ടിവീഴുകയായിരുന്നു. . അതേസമയം, കണ്ണൂർ-മംഗളൂരു പാതയിൽ ഗതാഗതത്തിന് തടസമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP