Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ലീപ്പർ ടിക്കറ്റ് നിർത്തലാക്കിയ തീരുമാനം മരവിപ്പിച്ചു; സ്ലീപ്പർ, ഉയർന്ന ക്ലാസ് ടിക്കറ്റുകൾ സാധാരണ കൗണ്ടറുകകൾ മുഖേന ലഭിക്കും; പ്രതിഷേധം കനത്തപ്പോൾ കേരളത്തിന് മാത്രം പ്രത്യേക പരിഗണന നൽകി റെയിൽവേ

സ്ലീപ്പർ ടിക്കറ്റ് നിർത്തലാക്കിയ തീരുമാനം മരവിപ്പിച്ചു; സ്ലീപ്പർ, ഉയർന്ന ക്ലാസ് ടിക്കറ്റുകൾ സാധാരണ കൗണ്ടറുകകൾ മുഖേന ലഭിക്കും; പ്രതിഷേധം കനത്തപ്പോൾ കേരളത്തിന് മാത്രം പ്രത്യേക പരിഗണന നൽകി റെയിൽവേ

തിരുവനന്തപുരം: തീവണ്ടികളിൽ പകൽ യാത്രയ്ക്കുള്ള സ്ലീപ്പർ ടിക്കറ്റ് നിർത്തലാക്കിയ തീരുമാനം മരവിപ്പിച്ചു. കേരളത്തിൽ മാത്രം തീരുമാനം തൽക്കാലം നടപ്പിലാക്കില്ലെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു.സ്ലീപ്പർ, ഉയർന്ന ക്ലാസ് ടിക്കറ്റുകൾ സാധാരണ കൗണ്ടറുകകൾ മുഖേന ലഭിക്കും.

തൽസമയ ടിക്കറ്റ് കൗണ്ടറുകൾ വഴി സ്ലീപ്പർ ടിക്കറ്റുകൾ നൽകുന്നതു നിർത്തലാക്കിക്കൊണ്ടുള്ള ഉത്തരവാണ് ദക്ഷിണ റയിൽവേ പിൻവലിച്ചത്. ടെലിഫോൺ മുഖേനയാണ് ഉത്തരവ് നടപ്പാക്കേണ്ടതെന്ന് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾക്ക് ചീഫ് കമേഴ്‌സ്യൽ മാനേജർ നിർദ്ദേശം നൽകിയത്.

പരിഷ്‌കാരം കേരളത്തിൽ ഫലപ്രദമാകില്ലെന്നും ഇതു യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുമെന്നു മാത്രമല്ല റയിൽവേയുടെ വരുമാനത്തിൽ ഗണ്യമായ കുറവു വരുത്തുമെന്നും ഇരു ഡിവിഷനുകളും ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ദക്ഷിണ റയിൽവേ വിട്ടുവീഴ്ചയ്ക്കു തയാറായത്. സ്ലീപ്പർ ടിക്കറ്റ് വിതരണം പാലക്കാട് ഡിവിഷൻ നിർത്തലാക്കിയിരുന്നെങ്കിലും തിരുവനന്തപുരം ഡിവിഷൻ കാത്തിരിക്കുകയായിരുന്നു.

സെപ്റ്റംബർ 16 മുതലാണ് പാലക്കാട് ഡിവിഷനിൽ തീരുമാനം പ്രാബല്യത്തിൽവന്നത്. ബുക്കിങ് ഓഫീസുകളിൽ സാധാരണ ടിക്കറ്റുകൾ മാത്രം വിതരണംചെയ്തത് എതിർപ്പിനിടയാക്കി. ദീർഘദൂര വണ്ടികളിൽ പകൽസമയം ചീഫ് ബുക്കിങ് സൂപ്പർവൈസറുടെ അനുമതിയോടെയാണ് സ്ലീപ്പർ ടിക്കറ്റുകൾ നൽകിയിരുന്നത്. അത് വേണ്ടെന്നു വെയ്ക്കുന്നതായിരുന്നു വിവാദതീരുമാനം.

അതിനെതിരെ വിവിധ സംഘടനകളും വിശിഷ്ട വ്യക്തികളും പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് ഇന്ന് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനമുണ്ടായിരുന്നു. തൈക്കാട്ടുള്ള റയിൽവെ റീജിയണൽ ഓഫീസിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച സംഘടിപ്പിച്ചത്. മാർച്ചിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിക്കുകയുമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP