Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അറ്റകുറ്റപ്പണി പൂർത്തിയായി; ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു; നാളയോടെ ട്രെയിൻ ഓട്ടം പൂർവ്വസ്ഥിതിയിലാകും

അറ്റകുറ്റപ്പണി പൂർത്തിയായി; ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു; നാളയോടെ ട്രെയിൻ ഓട്ടം പൂർവ്വസ്ഥിതിയിലാകും

അങ്കമാലി: പാളം തെറ്റിയതിനെ തുടർന്നു താറുമാറായ ട്രെയിൻ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു. അങ്കമാലി കറുകുറ്റി സ്റ്റേഷൻ വഴി ട്രെയിനുകൾ കടത്തിവിടും. ഇരുട്രാക്കുകളിലെയും അറ്റകുറ്റപ്പണികൾ പൂർത്തിയായി. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഒന്നാം ട്രാക്കിലൂടെയുള്ള ഗതാഗതം ഇന്നു പുലർച്ചയോടെയും തൃശൂർ ഭാഗത്തേക്കുള്ളത് രാവിലെ 7.15 ഓടെയുമാണ് പുനഃസ്ഥാപിച്ചത്. കറുകുറ്റി ഭാഗത്ത് ട്രെയിനുകൾ വേഗം കുറയ്ക്കും.

ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ചില ട്രെയിനുകൾ റദ്ദാക്കുകയും മറ്റു ചിലതിന്റെ സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ശബരി എക്സ്‌പ്രസ്, ബോംബെ ജയന്തിജനത, ഐലന്റ് എക്സ്‌പ്രസ് എന്നിവ കൃത്യസമയത്ത് യാത്ര ആരംഭിക്കും. കോട്ടയം വഴി തിരുവനന്തപുരത്തേക്കു പോകുന്ന ഗുവാഹത്തി പ്രത്യേക ട്രെയിൻ ഉച്ചയ്ക്ക് 12ന് സർവീസ് ആരംഭിക്കും.

റദ്ദാക്കിയ ട്രെയിനുകൾ

എറണാകുളം ഗുരുവായൂർ പാസഞ്ചർ (56370)
എറണാകുളം കണ്ണൂർ എക്സ്‌പ്രസ് (16305)
എറണാകുളം നിലമ്പൂർ പാസഞ്ചർ (56362)
ഗുരുവായൂർ തിരുവനന്തപുരം എക്സ്‌പ്രസ് (16341)
തിരുവനന്തപുരം ഗുരുവായൂർ എക്സ്‌പ്രസ് (16342)
ഷൊർണൂർ എറണാകുളം പാസഞ്ചർ (56361)
ഗുരുവായൂർ പുനലൂർ പാസഞ്ചർ (56365)
ഗുരുവായൂർ എറണാകുളം പാസഞ്ചർ (56371)
പാലക്കാട് എറണാകുളം പാസഞ്ചർ (66611)

ഇന്നലെ പുലർച്ചെ 2.16നു കറുകുറ്റി സ്റ്റേഷനിലാണ് തിരുവനന്തപുരം-മംഗളൂരു എക്സ്‌പ്രസ് പാളം തെറ്റിയത്. 23 കോച്ചുകളുള്ള ട്രെയിനിന്റെ 12 കോച്ചുകൾ പാളം തെറ്റി. ആയിരത്തി അഞ്ഞൂറോളം യാത്രക്കാരാണു ട്രെയിനിലുണ്ടായിരുന്നത്. ആളപായമില്ല. ഒരു യാത്രക്കാരിക്കു പരുക്കേറ്റു. രണ്ടു ട്രെയിനുകൾ ഒരേസമയം സ്റ്റേഷൻ കടന്നുപോകുന്ന സമയമായിരുന്നെങ്കിലും റെയിൽവേ ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ വൻദുരന്തം ഒഴിവാക്കി. പാളത്തിലെ വിള്ളലാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. അട്ടിമറി സാധ്യതയില്ലെന്നു റെയിൽവേ അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP