Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൈദ്യുതി തകരാർ: തിരുവനന്തപുരത്തു നിന്നു എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നു എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു. പെരിനാടിനും ശാസ്താംകോട്ടയ്ക്കുമിടയിലുണ്ടായ വൈദ്യുതി തകരാറാണ് ട്രെയിനുകൾ വൈകാൻ കാരണം. വിവിധ ട്രെയിനുകൾ തിരുവനന്തപുരത്തിനും കൊല്ലത്തിനിടയിലുമുള്ള സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നുതകരാർ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുന്നു. കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും ഇടയിൽ 25 KV വൈദ്യുത ലൈനിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന സിംഗിൾ ലൈൻ സംവിധാനം ഏർപ്പെടത്തിയിരിക്കുന്നു, ട്രെയിനുകൾ വൈകും.തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും ഇതുവഴി കടന്നു പോകേണ്ട ട്രെയിനുകൾ വൈകും

ട്ര ന. 56366 പുനലൂർ ഗുരുവായൂർ പാസഞ്ചർ കൊല്ലത്തിനും ഗുരുവായൂരിനും ഇടയിൽ ഇന്ന് റദ്ദ് ചെയ്തു.ട്ര ന. 66310 കൊല്ലം എറണാകുളം മെമു ഇന്ന് പൂർണ്ണമായും റദ്ദ് ചെയ്തിരിക്കുന്നു.
: തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകൾ അനിശ്ചിതമായി വൈകുമെന്ന് തിരുവനന്തപുരത്തെ റെയിൽവേ സ്റ്റേഷൻ അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP