Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ നിയമനങ്ങൾ സുതാര്യവും നിയമാനൂസൃതവുമാണ്; ദേവസ്വം ബോർഡിന്റെ ചരിത്രത്തിലാദ്യമായാണ് സാമുദായിക സംവരണം പാലിച്ച് നിയമനം നടത്തുന്നതെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ നിയമനങ്ങൾ സുതാര്യവും നിയമാനൂസൃതവുമാണ്; ദേവസ്വം ബോർഡിന്റെ ചരിത്രത്തിലാദ്യമായാണ് സാമുദായിക സംവരണം പാലിച്ച് നിയമനം നടത്തുന്നതെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ

തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ നിയമനങ്ങൾ സുതാര്യവും നിയമാനൂസൃതവുമാണെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ.എം രാജഗോപാലൻ നായർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതു വരെ ശാന്തി, ആനശേവുകം എന്നീ രണ്ട് തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റുകളാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പ്രസിദ്ധീകരിച്ചത്. ശാന്തി തസ്തികയിലേക്ക് 140 പേരെയും ആനശേവുകം തസ്തികയിലേക്ക് 14 പേരെയും നിയമനത്തിനായി ശുപാർശ ചെയ്തിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ ചരിത്രത്തിലാദ്യമായാണ് സാമുദായിക സംവരണം പാലിച്ച് നിയമനം നടത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), ഓവർസിയർ ഗ്രേഡ് 3(സിവിൽ), എന്നീ തസ്തികകളിലേക്ക് 2017 ഫെബ്രുവരിയിൽ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അസിസ്റ്റന്റ് എൻജിനിയർ തസ്തികയിലേക്ക് 5000 ൽ പരവും ഓവർസിയർ തസ്തികയിലേക്ക് 7000 ൽ പരവും അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഈ തസ്തികകളുടെ ഒ.എം.ആർ പരീക്ഷ യഥാക്രമം 2018 ഫെബ്രുവരി 25, മാർച്ച് നാല് തീയതികളിൽ തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിൽ നടത്തും. ഉച്ചകഴിഞ്ഞ് രണ്ട് മുതൽ 3.15 വരെയാണ് പരീക്ഷാ സമയം. പരീക്ഷാ തീയതിക്ക് 15 ദിവസം മുൻപ് മുതൽ അഡ്‌മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥികൾക്ക് ഡൗൺ ലോഡ് ചെയ്ത് എടുക്കാം. ഇത് സംബന്ധിച്ച എസ്.എം.എസ് ഉദ്യോഗാർത്ഥികൾക്ക് യഥാസമയം മൊബൈലിൽ ലഭിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും സുതാര്യമായാണ് നടത്തുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തുന്ന പരീക്ഷയുടെ സിലബസ് നേരത്തെ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ആവശ്യമായ രഹസ്യ സ്വഭാവം നിലനിർത്തി സിലബസ് അധിഷ്ഠിതമായ ചോദ്യപേപ്പർ മൂന്നിൽ കൂടുതൽ വിഷയ വിദഗ്ധരെക്കൊണ്ട് തയ്യാറാക്കിയ ശേഷം അതിലൊന്ന് നറുക്കിട്ട് തെരഞ്ഞെടുത്ത് അച്ചടിക്കും. പരീക്ഷ കഴിഞ്ഞാലുടൻ ഉത്തരസൂചിക പ്രസിദ്ധപ്പെടുത്തി ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച ശേഷം വിദഗ്ധ സമിതിയുടെ അഭിപ്രായ പ്രകാരം അന്തിമ ഉത്തര സൂചിക പ്രസിദ്ധികരിക്കും. ഇതു പ്രകാരമായിരിക്കും മൂല്യ നിർണയം നടത്തി ഇന്റർവ്യൂവിനുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്. റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അല്ലെങ്കിൽ മെമ്പർ അധ്യക്ഷനും വിഷയ വിദഗ്ധനും ദേവസ്വം ബോർഡ് പ്രതിനിധിയും ഉൾക്കൊള്ളുന്ന ബോർഡായിരിക്കും ഇന്റർവ്യൂ നടത്തുന്നത്. ഇന്റർവ്യൂവിന് പരമാവധി മാർക്ക് 10 ആയി നിജപ്പെടുത്തിയിട്ടുണ്ട്.

കൊച്ചിൻ ദേവസ്വം ബോർഡിലെ ശാന്തി തസ്തികയിലേക്ക് അടക്കം എട്ട് ക്ഷേത്ര തസ്തികകളിലേക്കും മലബാർ ദേവസ്വം ബോർഡിലെ എക്സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് -3 തസ്തികയിലേക്കും, അടുത്ത ആഴ്ചതന്നെ വിജ്ഞാപനം പുറപ്പെടുവിക്കും. മറ്റു ദേവസ്വം ബോർഡുകളിലെ എൽ.ഡി ക്ലാർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ എൽ.ഡി.ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്, കഴകം, തളി, സെക്യൂരിറ്റി ഗാർഡ്, വാച്ചർ തുടങ്ങിയ തസ്തികകളിലേയ്ക്കുള്ള ഒഴിവുകൾ അതത് ബോർഡുകൾ അറിയിക്കുന്ന മുറയ്ക്ക് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ചെയർമാൻ പറഞ്ഞു. ബോർഡ് അംഗങ്ങളായ ജി.എസ്.ഷൈലാമണി, പി.സി. രവീന്ദ്രനാഥൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP