കനത്ത മഴ: അട്ടപ്പാടി ചുരത്തിൽ രാത്രിയാത്രക്ക് നിരോധനം; ഏഴ് മണിക്ക് ശേഷം യാത്ര പാടില്ല
June 11, 2018 | 10:17 PM IST | Permalink

ജാസിം മൊയ്ദീൻ
പാലക്കാട്: മഴ കനത്തതോടെ മണ്ണാർക്കാട് നിന്നും ചുരം വഴി അട്ടപ്പാടിയിലേക്കുള്ള യാത്രക്ക് നിരോധനം ഏർപ്പെടുത്തി. രാത്രി ഏഴു മണിക്ക് ശേഷമാണ് നിരോധനം.കഴിഞ്ഞ വർഷമുണ്ടായ തരത്തിലുള്ള മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായി അപകടം സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനം.
സ്ഥിരം സർവീസ് നടത്തുന്ന വാഹനങ്ങൾ ഒഴികെയുള്ളവ നിയന്ത്രണ പരിധിയിൽ പെടും. ചരക്കു വാഹനങ്ങൾക്കും നിരോധനമുണ്ട്.അപകട സാധ്യത ഒഴിവാക്കാനുള്ള മുൻകരുതൽ നടപടിയായാണ് ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നിർദ്ദേശം അനുസരിച്ചുള്ള നിരോധനം. രാവിലെ ഏഴു വരെയാണ് നിരോധനം.
