Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രഷറി എഫ്ഡി പരിധി 10വർഷമാക്കി ചുരുക്കി; കാലയളവ് കഴിഞ്ഞാൽ അന്നത്തെ പലിശ നിരക്കിൽ പുതുക്കാം; പ്രായപൂർത്തിയാകാത്തവരുടെ നിക്ഷേപങ്ങൾക്കും പണയ നിക്ഷേപങ്ങൾക്കും കാലപരിധിയില്ല

ട്രഷറി എഫ്ഡി പരിധി 10വർഷമാക്കി ചുരുക്കി; കാലയളവ് കഴിഞ്ഞാൽ അന്നത്തെ പലിശ നിരക്കിൽ പുതുക്കാം; പ്രായപൂർത്തിയാകാത്തവരുടെ നിക്ഷേപങ്ങൾക്കും പണയ നിക്ഷേപങ്ങൾക്കും കാലപരിധിയില്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഇതുവരെ കാലപരിധിയില്ലാതെ അനുവദിച്ചിരുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് പരമാവധി 10 വർഷമാക്കി ചുരുക്കി ഇന്നലെ ഉത്തരവിറക്കി.320 വർഷത്തേക്കു സ്ഥിരനിക്ഷേപം നടത്താനെത്തിയയാളിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന ട്രഷറിയിൽ വലിയ പരിഷ്‌കാരത്തിനു കാരണമായത്. നിക്ഷേപ കാലാവധിയായ 10 വർഷം കഴിഞ്ഞാൽ അന്നത്തെ പലിശ നിരക്കിൽ പുതുക്കാം.

സർക്കാർ സർവീസിൽ നിന്നു പെൻഷൻ കിട്ടിയ തുകയുമായാണ് ഒരാൾ 320 വർഷത്തെ നിക്ഷേപം നടത്താൻ സംസ്ഥാനത്തെ ഒരു ട്രഷറി ശാഖയിലെത്തിയത്. ഉദ്യോഗസ്ഥർ 320 രേഖപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് രണ്ടക്കം മാത്രമേ സോഫ്റ്റ്‌വെയർ സ്വീകരിക്കൂ എന്നറിഞ്ഞത്. ഇക്കാര്യം ട്രഷറി ഡയറക്ടറേറ്റിൽ അറിയിച്ചതോടെ പരമാവധി വർഷം നിജപ്പെടുത്തണമെന്ന ചർച്ചയ്ക്കു തുടക്കമായി.അങ്ങനെ, 10 വർഷമാക്കി ചുരുക്കണമെന്നു കഴിഞ്ഞ മാർച്ചിൽ ട്രഷറി ഡയറക്ടർ കൈമാറിയ കത്തിന്മേൽ ഇന്നലെ ധനവകുപ്പു തീരുമാനമെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തവരുടെ നിക്ഷേപങ്ങൾക്കും പണയ നിക്ഷേപങ്ങൾക്കും കാലപരിധിയില്ല.

രാജ്യത്തു സ്ഥിരനിക്ഷേപ പലിശ കുറയുന്നതിനാൽ 8.5% പലിശ നൽകുന്ന ട്രഷറിയിലേക്കു നിക്ഷേപങ്ങൾ പ്രവഹിക്കുകയാണ്. കഴിഞ്ഞ 6 മാസത്തിനിടെ 3,000 കോടിയുടെ നിക്ഷേപമെത്തി. ആകെ നിക്ഷേപം 24,000 കോടിയായി. മിക്ക രാജ്യങ്ങളിലും നിക്ഷേപങ്ങൾക്കുള്ള പലിശ കുറഞ്ഞ് പൂജ്യത്തിലെത്തി നിൽക്കാനുള്ള സാധ്യതയാണു സാമ്പത്തിക വിദഗ്ദ്ധർ കാണുന്നത്. ഇതു മുൻകൂട്ടിക്കണ്ടു വൻകിട കോർപറേറ്റുകൾ ദീർഘകാലത്തേക്കു കോടികളുടെ നിക്ഷേപം നടത്തിയാൽ സർക്കാരിനു തിരിച്ചടിയാകും. ഇതും പരിധി നിർണയിക്കാൻ കാരണമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP