Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ക്ഡൗൺ ലംഘിച്ച് പിറന്നാളാഘോഷം നടത്തിയവർ പൂട്ടിയിട്ടത് ബോധവത്ക്കരണത്തിനെത്തിയ ആരോ​ഗ്യ പ്രവർത്തകരെ; ശാസ്താംകോട്ട സ്വദേശികളായ മൂന്നുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്

ലോക്ക്ഡൗൺ ലംഘിച്ച് പിറന്നാളാഘോഷം നടത്തിയവർ പൂട്ടിയിട്ടത് ബോധവത്ക്കരണത്തിനെത്തിയ ആരോ​ഗ്യ പ്രവർത്തകരെ; ശാസ്താംകോട്ട സ്വദേശികളായ മൂന്നുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്

വിനോദ് വി നായർ

കൊല്ലം: ലോക്ക്ഡൗൺ ലംഘിച്ച് പിറന്നാളാഘോഷം ആർഭാടമാക്കിയവരെ തടയാനെത്തിയ ആരോഗ്യപ്രവർത്തകർക്കുനേരെ ആക്രമണം. ശാസ്താംകോട്ടയിൽ പിറന്നാൾ ആഘോഷം നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞാണ് ശൂരനാട്സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ എസ് ഡി സുനിൽരാജ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു എന്നിവർ ആരോഗ്യബോധവത്കരണ പ്രവർത്തനത്തനായി എത്തിയത്. ആഘോഷത്തിൽപങ്കെടുക്കാനായി പത്തനംതിട്ടയിൽ നിന്നും വന്നവർ ഉൾപ്പെടെ ചേർന്ന് ഗേറ്റ് പൂട്ടിതടവിലാക്കിയ ശേഷം ഇരുവരെയും അസഭ്യം പറയുകയും അതിക്രൂരമായിമർദ്ദിക്കുകയുമാണുണ്ടായതെന്ന് ജില്ലാ കലക്ടർക്കും പൊലീസ് മേധാവിക്കും ലഭിച്ചപരാതിയിൽ പറയുന്നു.

ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിഎന്നിവർ സംഭവമറിഞ്ഞ് എത്തിയെങ്കിലും പ്രതികൾ ഇവരെ വിടാൻ കൂട്ടാക്കിയില്ല. തുടർന്ന് ശാസ്താംകോട്ട പൊലീസ് എത്തിയാണ് ഇരുവരെയും മോചിപ്പിച്ചത്. ആരോഗ്യ പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട്ശാസ്താംകോട്ട സ്വദേശികളായ ഫൈസൽ, ഷറഫുദീൻ, അഫ്‌സൽ എന്നിവരെപൊലീസ് അറസ്റ്റു ചെയ്തതായി ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ അറിയിച്ചു. കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് നിർഭയം ജോലിചെയ്യുന്നതിന് ഇത്തരം സംഭവങ്ങൾ വിലങ്ങുതടിയാകരുതെന്നുംപ്രതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കലക്ടർഅറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP