Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏലമലക്കാടുകളിൽ പട്ടയം നൽകിയ ഭൂമിയിൽ നിന്ന് ഇനി യഥേഷ്ഠം മരം വെട്ടിക്കടത്താം; നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി സർക്കാർ വിജ്ഞാപനം; തേക്ക്, ഈട്ടി, ചന്ദനം അടക്കം ഏതുതരം മരവും മുറിക്കാമെന്നുമുള്ള നിർദ്ദേശം മലയോര മേഖലയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും

ഏലമലക്കാടുകളിൽ പട്ടയം നൽകിയ ഭൂമിയിൽ നിന്ന് ഇനി യഥേഷ്ഠം മരം വെട്ടിക്കടത്താം; നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി സർക്കാർ വിജ്ഞാപനം; തേക്ക്, ഈട്ടി, ചന്ദനം അടക്കം ഏതുതരം മരവും മുറിക്കാമെന്നുമുള്ള നിർദ്ദേശം മലയോര മേഖലയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും

തൊടുപുഴ: ഏലമലക്കാടുകളിൽ പട്ടയം നൽകിയ ഭൂമിയിൽനിന്ന് മരം വെട്ടുന്നതിന് ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി സർക്കാർ വിജ്ഞാപനം. കൈവശഭൂമിക്ക് വരുമാനപരിധി നോക്കാതെ നാലേക്കർ വരെ പട്ടയം നൽകാനും സർക്കാർ സൗജന്യമായി നൽകിയ ഭൂമി മറിച്ചു വിൽക്കുന്നതിന് ഇളവനുവദിച്ചും കഴിഞ്ഞദിവസം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഏലമലക്കാടുകളിൽനിന്ന് (കാർഡമം ഹിൽ റിസർവ് ) വൃക്ഷങ്ങൾ മുറിക്കുന്നതിന് നിയന്ത്രണം പാടെ നീക്കി ഉത്തരവിട്ടത്. ഇതോടെ ഇടുക്കിയിൽ അടക്കം വ്യാപക മരംമുറിക്ക് ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്.

കൈവശമുള്ള രണ്ടരയേക്കർ ഭൂമിയിൽനിന്ന് രാജകീയമരങ്ങളുടെ ഗണത്തിൽ വരുന്ന തേക്ക്, ഈട്ടി, ചന്ദനം അടക്കം ഏതുതരം മരവും മുറിക്കാനും അനുവദിച്ചു. രണ്ടരയേക്കറിനു മുകളിൽ എത്രയേക്കറിൽനിന്ന് വേണമെങ്കിലും പത്തിനം മരങ്ങൾക്ക് മാത്രം പെർമിറ്റെടുത്ത് വെട്ടാമെന്നുമാണ് പുതിയ ഉത്തരവ്. ഇതിന് പരിധി നിശ്ചയിച്ചില്ല.

രണ്ടാഴ്ച മുമ്പ് പട്ടയം സംബന്ധമായ വിജ്ഞാപനം ഇറങ്ങിയെങ്കിലും മരം മുറി സംബന്ധിച്ച ഉത്തരവിൽ അവ്യക്തത നിലനിന്നിരുന്നു. ഇത് മറികടക്കാൻ റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി കഴിഞ്ഞദിവസം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതോടെ രാജകീയമരങ്ങളെന്ന് വിശേഷണമുള്ള തേക്ക്, ഈട്ടിയടക്കം മരങ്ങളാണ് യഥേഷ്ടം മുറിക്കുന്നതിന് തടസ്സം നീങ്ങിയത്. 13 ഇനം മരങ്ങൾ വനം വകുപ്പിൽനിന്ന് പ്രത്യേകം പാസെടുത്ത് വേണമായിരുന്നു ഇതുവരെ വെട്ടാൻ.

ഇനം മരങ്ങൾ കൂടി അനുമതിയോടെയെ വെട്ടാവൂ എന്ന് 2015മെയ്‌ 28ന് മുൻ സർക്കാറിന്റെ കാലത്തും ഉത്തരവിറങ്ങി. ഇത് തിരുത്തിയാണ് ഇളവ് അനുവദിച്ചും 41ൽ പത്തെണ്ണത്തിന് മാത്രം നിരോധനം ബാധകമാക്കിയും പുതിയ ഉത്തരവിറങ്ങിയത്. നട്ടുവളർത്തിയ മരങ്ങൾ വെട്ടാൻ കഴിയുന്ന സാഹചര്യമുണ്ടായാൽ കർഷകർ തന്നെ ധാരാളം മരങ്ങൾ വെച്ചുപിടിപ്പിക്കുമെന്ന ആശയം മുന്നോട്ടുവച്ചാണ് ഇളവ്.

1986ലെ വൃക്ഷസംരക്ഷണ നിയമം സെക്ഷൻ അഞ്ച് പറയുന്നത് വിജ്ഞാപനം ചെയ്ത പ്രദേശത്ത് മരം മുറിക്കാൻ പാടില്ലെന്നാണ്. ഇതനുസരിച്ചായിരുന്നു നിരോധനം. രാഷ്ട്രീയ, -മത, -കർഷക സംഘടനകളുടെയും തടിവ്യാപാരികളുടെയും നിരന്തര സമ്മർദത്തിനൊടുവിലാണ് മുഖ്യമന്ത്രി ഇടപെട്ട്, നിയന്ത്രണം നീക്കലിന് നടപടിയെടുത്തത്. എന്നാൽ, സർക്കാർ തീരുമാനം പരിസ്ഥിതി പ്രവർത്തകരെ അടക്കം കടുത്ത ആശങ്കയിലാക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP