Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിലേക്ക് മരം വീണെങ്കിലും ഒഴിവായത് വൻ ദുരന്തം; കൊല്ലത്ത് ട്രെയിൻ അപകടം ഒഴിവായത് ചെറുപ്പക്കാരൻ അപകട സൂചന നൽകിയതിനെ തുടർന്ന്

ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിലേക്ക് മരം വീണെങ്കിലും ഒഴിവായത് വൻ ദുരന്തം; കൊല്ലത്ത് ട്രെയിൻ അപകടം ഒഴിവായത് ചെറുപ്പക്കാരൻ അപകട സൂചന നൽകിയതിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ചെറുപ്പക്കാരന്റെ ഇടപെടലിലൂടെ കൊല്ലത്ത് ഒഴിവായത് വൻ ദുരന്തം. ഓടിക്കൊണ്ടിരുന്ന ട്രെയിനു തൊട്ടുമുൻപിലേക്ക് മരം കടപുഴകി വീണത് സമീപത്തുണ്ടായിരുന്ന ചെറുപ്പക്കാരൻ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതോടെ ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗം കുറച്ചതിനാൽ വൻ അപകടം ഒഴിവായി. കൊല്ലം- ചെങ്കോട്ട പാതയിൽ ചന്ദനത്തോപ്പിനും കുണ്ടറയ്ക്കും മധ്യേ ചൊവ്വാഴ്ച വൈകിട്ടാണു സംഭവം. കൊല്ലത്തു നിന്നു പുനലൂരിലേക്കു പോയ പാസഞ്ചർ ട്രെയിൻ കടന്നുവരവെ സ്റ്റേഷൻ പരിസരത്തെ കാറ്റാടി മരം കടപുഴകി പാളത്തിലേക്കു വീഴുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന ചെറുപ്പക്കാർ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയാകർഷിച്ചു അപകടസൂചന നൽകിയതോടെ ട്രെയിൻ വേഗം കുറച്ചു. മരം രണ്ടു കഷണങ്ങളായി മുറിച്ചു ട്രെയിൻ മുന്നോട്ടു നീങ്ങി. പാളത്തിൽ നിന്നു മരം മുറിച്ചു മാറ്റിയ ശേഷം പിന്നീട് ട്രെയിൻ യാത്ര തുടർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP