Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലപ്പുറം താനൂർ സ്വദേശി ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്ന് പരാതി; കേസെടുത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; തനിക്കെതിരെ നൽകിയ പരാതി വ്യാജമെന്നും ഭാര്യയും വക്കീലും ചേർന്ന് കെട്ടിച്ചമച്ചതാണെന്നും അബ്ദുൽസമദ്; അഭിഭാഷകനെതിരെ പരാതി നൽകി

മലപ്പുറം താനൂർ സ്വദേശി ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്ന് പരാതി; കേസെടുത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; തനിക്കെതിരെ നൽകിയ പരാതി വ്യാജമെന്നും ഭാര്യയും വക്കീലും ചേർന്ന് കെട്ടിച്ചമച്ചതാണെന്നും അബ്ദുൽസമദ്; അഭിഭാഷകനെതിരെ പരാതി നൽകി

ജംഷാദ് മലപ്പുറം

മലപ്പുറം; താനൂർ സ്വദേശി പി.അബ്ദുൽസമദ് ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്ന് പരാതി. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ സ്വീകരിച്ച് കേസെടുത്തു. അതേസമയം ആരോപണം കെട്ടിച്ചമച്ചതാണെന്നും വ്യാജപരാതിയാണെന്നും അബ്ദുൽ സമദ്. മുത്തലാഖ് ചൊല്ലിയെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായി പ്രചരിപ്പിക്കുകയും ചെയ്തുവെന്നും സമദ് ആരോപിച്ചു. ഇതോടെ അഡ്വ. കെ.കെ സൈതലവിക്കെതിരെ അബ്ദുൽസമദ് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

30-03-2017 നാണ് അബ്ദുൽസമദും ആനങ്ങാടി സ്വദേശിനി പീടിയേക്കൽ ഫസീലയും തമ്മിൽ വിവാഹിതരായത്. 2018 നെ മധ്യത്തിൽ ഫസീല ഭർത്താവ് അബ്ദുൽസമദുമായി അകലുകയും സ്വന്തം വീട്ടിൽ താമസമാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഭർത്താവ് അബ്ദുൽസമദ് നിരവധി മദ്ധ്യസ്ഥ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയം കണ്ടില്ല. ഭർത്താവിനൊപ്പം ദാമ്പത്യം മുന്നോട്ട് കൊണ്ടു പോകാൻ കഴിയില്ലെന്ന് ഫസീല ആവശ്യപ്പെട്ടതോടെ 05-07-2019ന് ഭർത്താവ് അബ്ദുൽസമദ് തന്റെ ഭാര്യയെ സാക്ഷികൾ മുഖാന്തിരം ഒന്നാമത്തെയും രണ്ടാമത്തെയും തലാഖ് ചൊല്ലി കടലുണ്ടി നഗരം ഖാസിക്ക് രേഖാമൂലം അയച്ച് കൊടുക്കുകയാണുണ്ടായതെന്ന് പി.അബ്ദുൽസമദ് പറയുന്നു.

ഇതിനിടയിലാണ് അഡ്വ. കെ.കെ സൈതലവി പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അബ്ദുൽസമദിനെതിരെ മുത്തലാഖ് ചൊല്ലി എന്ന കേസ് ഫയൽ ചെയ്തതെന്നും ഇതിന് ഭാര്യയുടെ ഒത്താശയുണ്ടെന്നുമാണ് സമദ് വാദിക്കുന്നത്. തന്റെ ഭാര്യയുമായി ഗൂഢാലോചന നടത്തി ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് ഫയൽ ചെയ്ത് തന്നെ ജയിലൽ അടക്കാനും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനും നീക്കം നടത്തിയ വക്കീലിനെതിരെ കേരളാ ബാർ കൗൺസിലിലും പരാതി നൽകുമെന്ന് അബ്ദുസമദ് പറഞ്ഞു.

ഭർത്താവ് ഒന്നാം തലാഖോ രണ്ടാം തലാഖോ ചൊല്ലി എന്ന് കോടതിയിൽ ബോധിപ്പിച്ചാൽ തന്നെ വിവാഹ മോചിതയായ മുസ്ലിം സ്ത്രീ എന്ന നിലക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങൾക്കും അവകാശങ്ങൾക്കും ഭാര്യക്ക് അർഹത ഉണ്ടെന്നിരിക്കെ അഡ്വ. കെ.കെ സൈതലവി നടത്തിയ ഹീനമായ നീക്കം അപലപനീയമാണെന്നും ഇത്തരം നീക്കങ്ങൾക്കെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തണമെന്നും അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP