Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡയാലീസിസ് യൂണിറ്റിലെ ദൈനംദിന പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര അണുബാധ; ഉടൻ അണുവിമുക്തമാക്കി ഇടപെടലും; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രശ്‌നം പരിഹരിച്ചെന്ന് ഔദ്യോഗിക വിശദീകരണം

ഡയാലീസിസ് യൂണിറ്റിലെ ദൈനംദിന പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര അണുബാധ; ഉടൻ അണുവിമുക്തമാക്കി ഇടപെടലും; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രശ്‌നം പരിഹരിച്ചെന്ന് ഔദ്യോഗിക വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയാലീസ് യൂണിറ്റിൽ അണുബാധ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ യൂണിറ്റിനെ അണു വിമുക്തമാക്കിയതായി ആശുപത്രി അധികൃതർ . ഡയാലീസിസ് യൂണിറ്റിൽ ആശുപത്രി അധികൃതർ നടത്തുന്ന ദൈനംദിന പരിശോധനയിലാണ് ശനിയാഴ്ച അണുബാധ കണ്ടെത്തിയത്.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയാലീസിസ് യൂണിറ്റ് ദിവസേന മൈക്രോബയോളജി വിഭാഗം പരിശോധനക്ക് വിധേയമാക്കാറുണ്ട്. അതിനെ തുടർന്നാണ് ശനിയാഴ്ച നടന്ന പരിശോധനയിൽ ആണ് ഡയാലിസിസ് യൂണിറ്റിലെ അഞ്ച് മിഷനുകൾക്ക് അണുബാധ ഉണ്ടായതായി കണ്ടെത്തിയത്. ഉടൻ തന്നെ ഡയാലീസീസ് യൂണിറ്റ് അടച്ച് ആർ ഒ പ്ലാന്റും അടക്കം് അണുവിമുക്തമാക്കി ശുചീകരിച്ചു..

തുടർന്ന് ഇവിടെ ഡയാലിസീസ് നടത്തിയ ആറ് രോഗികളെ പ്രത്യേകമായി നിരീക്ഷിച്ചുവെങ്കിലും അവർക്ക് പ്രത്യേക രോഗ ലക്ഷണമൊന്നും കണ്ടെത്തിയിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ശനിയാഴ്ച തന്നെ യൂണിറ്റ് അണുവിമുക്മാക്കിയതിന് ശേഷവും മൈക്രോബയോളജി വിഭാഗം പരിശോധന നടത്തി. തുടർന്ന് തിങ്കളാഴ്ച മുതൽ ഡയാലിസീസ് തുടരാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തിരുന്നു. തുടർ നടപടികളായി ആർ ഒ പ്ലാന്റിലെ ട്യൂബ്, ടാങ്ക് എന്നിവ മാറാനും തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP