Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ; 106 തസ്തികകൾ സൃഷ്ടിച്ചുവെന്ന് ആരോഗ്യമന്ത്രി; 41 അദ്ധ്യാപക തസ്തികകളും 65 അനധ്യാപക തസ്തികകളും; സർക്കാർ മേഖലയിലെ ആദ്യത്തെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവർത്തനം സുഗമമാകുമെന്നും കെ.കെ. ശൈലജ ടീച്ചർ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ; 106 തസ്തികകൾ സൃഷ്ടിച്ചുവെന്ന് ആരോഗ്യമന്ത്രി; 41 അദ്ധ്യാപക തസ്തികകളും 65 അനധ്യാപക തസ്തികകളും; സർക്കാർ മേഖലയിലെ ആദ്യത്തെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവർത്തനം സുഗമമാകുമെന്നും കെ.കെ. ശൈലജ ടീച്ചർ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്നതിനോടനുബന്ധിച്ച് 106 അദ്ധ്യാപക അനധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. പുതുതായി ആരംഭിച്ച എമർജൻസി മെഡിസിൻ വിഭാഗത്തിലാണ് തസ്തികകൾ സൃഷ്ടിച്ചതെങ്കിലും ഇവരെ ആദ്യഘട്ടത്തിൽ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ വിദഗ്ധ ചികിത്സയ്ക്കായിരിക്കും നിയമിക്കുക. സർക്കാർ മേഖലയിലെ തന്നെ ആദ്യത്തെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവർത്തനം സുഗമമായി നടക്കുന്നതിനും മികച്ച സൗകര്യം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് അടിയന്തരമായി ഇത്രയും തസ്തികൾ സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിദിനം നാലായിരത്തോളം പേർ ഒ.പി.യിലും ആയിരത്തോളം പേർ അത്യാഹിത വിഭാഗത്തിലും ചികിത്സ തേടി എത്താറുണ്ട്. ഇവർക്ക് വിദഗ്ധ ചികിത്സ നൽകുന്നതിന് വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്. കൂടാതെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ചികിത്സയും കൂടിയാകുമ്പോൾ ജീവനക്കാർക്കും ബുദ്ധിമുട്ടാകും. ഇതെല്ലാം മുന്നിൽ കണ്ടാണ് 106 തസ്തികൾ അധികമായി അടിയന്തരമായി അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

പ്രൊഫസർ (എമർജൻസി മെഡിസിൻ) 1, അസോ. പ്രൊഫസർ (എമർജൻസി മെഡിസിൻ) 2, അസോ. പ്രൊഫസർ (അനസ്തേഷ്യോളജി) 1, അസോസിയേറ്റ് പ്രൊഫസർ (റേഡിയോ ഡയഗ്‌നോസിസ്) 1, അസി. പ്രൊഫസർ (എമർജൻസി മെഡിസിൻ) 10, അസി. പ്രൊഫസർ (അനസ്തേഷ്യോളജി) 5, അസി. പ്രൊഫസർ (റേഡിയോ ഡയഗ്‌നോസിസ്) 3, സീനിയർ റെസിഡന്റ് (എമർജൻസി മെഡിസിൻ) 5, സീനിയർ റെസിഡന്റ് (അനസ്തേഷ്യോളജി) 5, സീനിയർ റെസിഡന്റ് (റേഡിയോ ഡയഗ്‌നോസിസ്) 3, ജൂനിയർ റെസിഡന്റ് 5 എന്നിങ്ങനെ 41 അദ്ധ്യാപക തസ്തികകളാണ് സൃഷ്ടിച്ചത്.

ഹെഡ് നഴ്സ് 1, സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 10, സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 (സ്പെഷ്യാലിറ്റി സഹിതം) 10, നഴ്സിങ് അസിസ്റ്റന്റ് 20, ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ്-1 10, ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ്-2 10, ജീനിയർ ലാബ് അസിസ്റ്റന്റ് 1, ലാബ് ടെക്നീഷ്യൻ ഗ്രേഡ്-2 1, ഫാർമസിസ്റ്റ് ഗ്രേഡ്-2 1, തീയറ്റർ ടെക്നീഷ്യൻ ഗ്രേഡ്-2 1 എന്നിങ്ങനെയാണ് 65 അനധ്യാപക തസ്തികകൾ സൃഷ്ടിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP