Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമ്പൂർണ മദ്യനിരോധന നയം അട്ടിമറിക്കാൻ സർക്കാർ വക സൂപ്പർ മാർഗം; ത്രിവേണിയുടെ മദ്യ സൂപ്പർ മാർക്കറ്റ് വൈറ്റിലയിൽ പ്രവർത്തനം തുടങ്ങി

സമ്പൂർണ മദ്യനിരോധന നയം അട്ടിമറിക്കാൻ സർക്കാർ വക സൂപ്പർ മാർഗം; ത്രിവേണിയുടെ മദ്യ സൂപ്പർ മാർക്കറ്റ് വൈറ്റിലയിൽ പ്രവർത്തനം തുടങ്ങി

കൊച്ചി: സമ്പൂർണ മദ്യനിരോധനം എന്ന നയത്തിനു തുരങ്കം വയ്ക്കാൻ സർക്കാരിന്റെ തന്നെ സൂപ്പർ മാർഗങ്ങൾ. ഘട്ടം ഘട്ടമായി മദ്യം പൂർണമായി നിരോധിക്കുമെന്നു പ്രഖ്യാപിച്ച സർക്കാർ മദ്യത്തിനായി സൂപ്പർ മാർക്കറ്റു തന്നെ സ്ഥാപിച്ചു.

എറണാകുളം വൈറ്റിലയിലാണ് ത്രിവേണിയുടെ മദ്യ സൂപ്പർ മാർക്കറ്റ് ആരംഭിച്ചത്. പ്രദേശത്ത് നേരത്തെയുള്ള ഔട്ട് ലെറ്റിന്റെ ഭാഗം തന്നെയെന്ന പേരിലാണ് വിൽപ്പന കേന്ദ്രം തുടങ്ങിയത്.

സമ്പൂർണ മദ്യ നിരോധനമെന്ന നയത്തെ സർക്കാർ തന്നെ അട്ടിമറിക്കുന്ന കാഴ്ചയാണ് ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെ കാണാനാകുന്നത്.

സ്വകാര്യ വ്യക്തിയുടെ കെട്ടിടം വാടകയ്‌ക്കെടുത്താണ് വൈറ്റില ജംഗ്ഷനിൽ ത്രിവേണിയുടെ മദ്യ സൂപ്പർ മാർക്കറ്റ് ആരംഭിച്ചത്. തൊട്ടടുത്തുതന്നെ ബീവറേജസ് കോർപ്പറേഷന്റെ വിൽപ്പന കേന്ദ്രവും ഉണ്ട്. ഇതേ ഭാഗത്തായി ത്രിവേണിക്ക് നേരത്തെ ഒരു മദ്യ വിൽപ്പനശാല ഉണ്ട്. അതിന്റെ വിപുലീകൃത രൂപമാണ് പുതിയ കെട്ടിടത്തിലെ സൂപ്പർ മാർക്കറ്റെന്നാണ് ജോലിക്കാർ പറയുന്നത്. എന്നാൽ രണ്ടും രണ്ട് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

സൂപ്പർ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത് ഇന്ന് രാവിലെയാണ്. നേരത്തെ ഹോട്ടലായിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയാണ് ഇപ്പോൾ തുറന്നുകൊടുത്തത്. എന്നാൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലയും ഉൾപ്പെടുത്തിയുള്ള വിപുലമായ കേന്ദ്രമാണ് ത്രിവേണി ആരംഭിച്ചിരിക്കുന്നത്.

പുതിയ വിൽപ്പന കേന്ദ്രത്തിലേക്ക് പല ലോഡുകളിലായി മദ്യം എത്തിച്ചുകൊണ്ടിരിക്കുകയാണ്. വിലകൂടിയ മദ്യങ്ങളാണ് താഴത്തെ നിലയിലുള്ളവയിൽ ഭൂരിഭാഗവും. ഇതിന് പുറമെ നഗത്തിൽ മറ്റ് ഭാഗങ്ങളിലും മദ്യ സൂപ്പർ മാർക്കറ്റുകൾ ത്രിവേണി തുടങ്ങാൻ പോകുന്നതായും സൂചനയുണ്ട്.

ബീവറേജസ് ഔട്ട് ലെറ്റുകൾ ഉൾപ്പടെയുള്ളവ ഓരോ വർഷവും പത്ത് ശതമാനം വച്ച് അടയ്ക്കുമെന്നും പത്തു വർഷത്തിനകം സമ്പൂർണ മദ്യ നിരോധനം നടപ്പാക്കുമെന്നായിരുന്നു സർക്കാർ വാദം. എന്നാൽ പുതിയ നീക്കങ്ങളൊക്കെ ഇതിനു കടകവിരുദ്ധമാണെന്ന ആക്ഷേപം ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP