Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രി ജി സുധാകരന്റെ വാഹനത്തിന് കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസുകാർ; സഡൻ ബ്രേയ്ക്ക് ഇട്ട് നിർത്തി കരിങ്കൊടിയുടെ കാരണം തിരക്കിയ മന്ത്രിക്ക് മുന്നിൽ ഉത്തരം മുട്ടി പ്രവർത്തകർ; സ്റ്റേറ്റ് കാർ കാണുമ്പോൾ കരിങ്കൊടി എടുത്ത് ഓടുന്നവർക്ക് ട്രോൾ പ്രവാഹം

മന്ത്രി ജി സുധാകരന്റെ വാഹനത്തിന് കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസുകാർ; സഡൻ ബ്രേയ്ക്ക് ഇട്ട് നിർത്തി കരിങ്കൊടിയുടെ കാരണം തിരക്കിയ മന്ത്രിക്ക് മുന്നിൽ ഉത്തരം മുട്ടി പ്രവർത്തകർ; സ്റ്റേറ്റ് കാർ കാണുമ്പോൾ കരിങ്കൊടി എടുത്ത് ഓടുന്നവർക്ക് ട്രോൾ പ്രവാഹം

തിരുവല്ല: രാഷ്ട്രീയം ആകുമ്പോൾ കരിങ്കൊടി കാണിക്കുന്നത് ഒക്കെ ശരി തന്നെ. പക്ഷേ, എന്തിനാണ് കാണിക്കുന്നത് എന്നെങ്കിലും അറിയേണ്ടേ? മന്ത്രി ജി. സുധാകരന്റെ കാർ തടഞ്ഞുനിർത്തി കരിങ്കൊടി കാണിച്ച് അങ്കലാപ്പിലായിരിക്കുകയാണ് ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. കരിങ്കൊടി കണ്ട് കാർ നിർത്തി കരിങ്കൊടി പ്രകടനത്തിന്റെ കാരണം തിരക്കിയ മന്ത്രിയോട് പ്രത്യേകിച്ച് ഒരു ഉത്തരവും ഇവർക്ക് പറയാനില്ലായിരുന്നു. കഴിഞ്ഞ ദിവസം തിരുവല്ലയിൽ വച്ചാണ് യൂത്ത്കോൺഗ്രസ പ്രവർത്തകർക്ക് അബദ്ധം പിണഞ്ഞത്.

തിരുവല്ല കമ്പഴ റോഡ് ബി.എം.ബി നിലവാരത്തിൽ പുനർ നിർമ്മിച്ചതിന്റെ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി സുധാകരൻ. ഈ സമയത്താണ് മന്ത്രിയുടെ കാറിന് നേരെ കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസുകാർ പാഞ്ഞടുത്തത്. തന്റെ കാറിന് മുന്നിലേക്ക് കരിങ്കൊടിയുമായി ചിലർ വരുന്നത് കണ്ടതോടെ ഔദ്യോഗിക വാഹനം നിർത്തി 'എന്താണ് കാര്യം' എന്ന് സുധാകരൻ പ്രവർത്തകരോട് ചോദിച്ചു.

എന്നാൽ മന്ത്രിയുടെ അപ്രതീക്ഷിത ചോദ്യത്തിന് മുന്നിൽ പ്രവർത്തകർ ശരിക്കും പെട്ടു. എന്താണ് ഉത്തരം പറയേണ്ടതെന്ന് പ്രവർത്തകർക്ക് ഒരു പിടിയുമില്ലായിരുന്നു. ഇതോടെ തന്റെ ചോദ്യത്തിന് ഉത്തരംപറയാതെ നിൽക്കുന്ന പ്രവർത്തകരെ നോക്കി ചിരിച്ച് മന്ത്രി യാത്ര തുടരുകയും ചെയ്തു.

എന്തുതന്നെയായാലും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ സ്റ്റേറ്റ് കാർ കാണുമ്പോഴേ കരിങ്കൊടിയുമായി ഓടുന്ന യൂത്ത് കോൺഗ്രസുകാർക്കെതിരെ സോഷ്യൽമീഡിയയിലും കണക്കിന് ട്രോളുകൾ വരുന്നുണ്ട്. സൈബർ സഖാക്കന്മാരാണ് ട്രോളിന് തുടക്കം കുറിച്ചത്. പിന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു.

എന്താ സംഭവം എന്ന് കരിങ്കൊടി കാണിച്ച 'ഊത്തൻസിനും' മനസ്സിലായില്ല, കണ്ട മന്ത്രിക്കും മനസ്സിലായില്ല. എന്താല്ലേ..,കരിങ്കെടി കാണിക്കുന്നതിന് ഒരു പ്രശ്‌നവും ഇല്ല. പക്ഷേ, അത് എന്തിനെന്നെങ്കിലും അറിയേണ്ടേ? എന്നാണ് എല്ലാവരും ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP