Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രെയിനിനു മുകളിലെ സെൽഫി: ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

ട്രെയിനിനു മുകളിലെ സെൽഫി: ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

പാലക്കാട്: നിറുത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിക്ക് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ചാലിശേരി കിഴക്കേ ചാത്തന്നൂർ കൈപ്രം വളപ്പിൽ മൊയ്തീന്റെ മകൻ ഷിഹാബുദ്ദീൻ ആണ് മരിച്ചത്. ചാത്തന്നൂർ സ്‌കൂളിലെ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിയായിരുന്നു. 


കഴിഞ്ഞയാഴ്ചയാണ് ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്യാനായി ഷൊർണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട തീവണ്ടിക്ക് മുകളിൽ കയറി ഫോട്ടോയെടുക്കാൻ ഷിഹാബുദ്ദീൻ ശ്രമിച്ചത്. മൊബൈലിൽ സെൽ്ഫിയെടുക്കാനായി യാർഡിന് സമീപത്ത് നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിക്ക് മുകളിൽ കയറുകയായിരുന്നു ഷിഹാബുദ്ദീൻ. ട്രാക്കിന് മുകളിലുണ്ടായിരുന്ന 250 കിലോവാട്ട് ശക്തിയുള്ള വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു.

ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യാൻ സെൽഫിയെടുക്കാൻ തീവണ്ടിക്ക് മുകളിൽ കയറി; വിദ്യാർത്ഥിക്ക് ഷോക്കേറ്റു
സംഭവം കണ്ട നാട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. തുടർന്ന് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി ഷിഹാബുദ്ദീനെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ ഷിഹാബുദ്ദീനെ പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP