Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയനാട്ടിൽ ആനക്കൊമ്പുമായി കോൺഗ്രസ് നേതാവ് പിടിയിൽ: പിടിയിലായത് മുൻ പഞ്ചായത്ത് പ്രസിഡന്റും കൂട്ടാളികളും; കടത്താൻ ശ്രമിച്ചത് ചരിഞ്ഞ ആനയുടെ കൊമ്പെന്ന് സൂചന; പിടികൂടിയത് സൗത്ത് വയനാട് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം

വയനാട്ടിൽ ആനക്കൊമ്പുമായി കോൺഗ്രസ് നേതാവ് പിടിയിൽ: പിടിയിലായത് മുൻ പഞ്ചായത്ത് പ്രസിഡന്റും കൂട്ടാളികളും; കടത്താൻ ശ്രമിച്ചത് ചരിഞ്ഞ ആനയുടെ കൊമ്പെന്ന് സൂചന; പിടികൂടിയത് സൗത്ത് വയനാട് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: വയനാട്ടിൽ ആനക്കൊമ്പുമായി മൂന്ന് പേർ പിടിയിൽ. ഇടുക്കി സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മേപ്പാടി മുണ്ടക്കൈ 900 കണ്ടിക്ക് സമീപം കഴിഞ്ഞ ദിവസം ചരിഞ്ഞ ആനയുടെ കൊമ്പാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തതെന്ന് സൂചന. സൗത്ത് വയനാട് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

പിടിയിലായ ആൾ കോൺഗ്രസ് നേതാവാണെന്നാണ് വിവരം. ഇടുക്കി ബൈസൻവാലി മുൻ പഞ്ചായത്ത് പ്രസിഡന്റാണ് വനം വകുപ്പിലന്റെ പിടിയിലായത്. ഇദ്ദേഹത്തിനൊപ്പം രണ്ട് കൂട്ടാളികളും അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മൂവരെയും പിടികൂടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

അനധികൃതമായി വിൽക്കാൻ ശ്രമിച്ച ആനക്കൊമ്പുകളുമായി കഴിഞ്ഞ ദിവസം അഞ്ചു പേർ കൊച്ചിയിൽ പിടിയിലായിരുന്നു. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആനക്കൊമ്പ് വ്യാപാരം നടക്കുന്നതായി രഹസ്യം വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP