Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റുമേനിയൻ പൗരനുവേണ്ടി ജാമ്യമെടുക്കാനെത്തിയ ഇടനിലക്കാരും അഭിഭാഷകരും തമ്മിൽ തർക്കം; തിരുവനന്തപുരം കോടതി വളപ്പിൽ സംഘർഷം; ഒരാൾ കസ്റ്റഡിയിൽ  

റുമേനിയൻ പൗരനുവേണ്ടി ജാമ്യമെടുക്കാനെത്തിയ ഇടനിലക്കാരും അഭിഭാഷകരും തമ്മിൽ തർക്കം; തിരുവനന്തപുരം കോടതി വളപ്പിൽ സംഘർഷം; ഒരാൾ കസ്റ്റഡിയിൽ   

തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ സംഘർഷം. എടിഎം കേസിലെ പ്രതിയായ റുമേനിയൻ പൗരനുവേണ്ടി ജാമ്യമെടുക്കാനെത്തിയ ഇടനിലക്കാരും അഭിഭാഷകരും തമ്മിലാണ് സംഘർമുണ്ടായത്.

അഭിഭാഷകരെ കൈയേറ്റം ചെയ്ത തിരുവനന്തപുരം ആറ്റുകാൽ സ്വദേശി അഭിജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എടിഎം തട്ടിപ്പ് കേസിലെ പ്രതിയായ റുമേനിയൻ പൗരന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ജാമ്യവ്യവസ്ഥകൾ പാലിക്കാൻ കഴിയാത്തതിനാൽ ജയിൽ മോചിതനാകാൻ കഴിഞ്ഞിരുന്നില്ല. തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരായ ആരുടെയെങ്കിലും കരംതീർന്ന രസീത് ഇല്ലാത്തതാണ് ഇതിന് കാരണം.

ഇതോടെയാണ് റുമേനിയൻ പൗരനെ ജയിലിൽവച്ച് പരിചയപ്പെട്ട അഭിജിത്ത് ജാമ്യത്തിലിറക്കാൻ എത്തിയത്. അഭിഭാഷകരും അഭിജിത്തും തമ്മിൽ ജാമ്യവ്യവസ്ഥയെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP