Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എം. ഹർഷൻ താത്ക്കാലിക ദേവസ്വം ബോർഡ് കമ്മിഷണർ; നടപടി എൻ വാസുവിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന്; സർക്കാർ തീരുമാനം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ

എം. ഹർഷൻ താത്ക്കാലിക ദേവസ്വം ബോർഡ് കമ്മിഷണർ; നടപടി എൻ വാസുവിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന്; സർക്കാർ തീരുമാനം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറുടെ താത്കാലിക ചുമതല ഏറ്റെടുത്ത് ദേവസ്വം വകുപ്പ് അഡിഷനൽ സെക്രട്ടറി എം. ഹർഷൻ. കമ്മിഷണറായിരുന്ന എൻ.വാസുവിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നു ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ എം ഹർഷനു താത്കാലിക ചുമതല നൽകിയത്.

കാലാവധി അവസാനിച്ചതിനെത്തുടർന്ന് കമ്മിഷണറായിരുന്ന എൻ. വാസുവിന് സർക്കാർ ആറു മാസംകൂടി നീട്ടി നൽകിയിരുന്നു. പുതിയ കമ്മിഷണറെ നിയമിക്കാത്തതിൽ ഇന്നലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. യോഗ്യതയുള്ളവരുടെ പട്ടിക രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ സർക്കാരിനു കോടതി നിർദ്ദേശം നൽകി. ഉടൻ നിയമനം നടത്തിയില്ലെങ്കിൽ ജില്ലാ ജഡ്ജി റാങ്കിലുള്ള ആളെ കോടതി ഇടപെട്ട് നിയമിക്കുമെന്ന് ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോനും ജസ്റ്റിസ് എൻ. അനിൽകുമാറും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

സർക്കാർ തയാറാക്കി നൽകുന്ന മൂന്നംഗ പാനലിൽ നിന്നു ദേവസ്വം ബോർഡാണ് കമ്മിഷണറെ നിയമിക്കേണ്ടത്. ഇതിനുള്ള പട്ടിക സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയായ ശേഷമെ ഇനി പാനൽ തയ്യാറാക്കാൻ സാധ്യതയുള്ളൂ. ഇക്കാര്യം കോടതിയെ അറിയിക്കും.

ഓച്ചിറ വലിയകുളങ്ങര സ്വദേശിയാണ് കമ്മിഷണറുടെ താൽക്കാലിക ചുമതലയേറ്റെടുത്ത എം. ഹർഷൻ. ദേവസ്വം ബോർഡിന്റെയും ശബരിമല ഉന്നതാധികാര സമിതിയുടെ യോഗം 19 നു നിശ്ചയിച്ചിട്ടുണ്ട്. അടുത്ത തീർത്ഥാടന കാലത്തിനിടയിൽ ശബരിമലയിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ചു ചർച്ച നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP