Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാമുകിക്കൊപ്പം പോകാൻ അച്ഛൻ കൊലപ്പെടുത്തിയത് അമ്മയെ; പിതാവ് അറസ്റ്റിലായതോടെ ബന്ധുക്കളും കയ്യൊഴിഞ്ഞത് ഈ ആറാം ക്ലാസുകാരനെ; പിതാവിന്റെ കാമവെറിയിൽ ഈ ലോകത്ത് തനിച്ചായ ബാലൻ ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തിൽ

കാമുകിക്കൊപ്പം പോകാൻ അച്ഛൻ കൊലപ്പെടുത്തിയത് അമ്മയെ; പിതാവ് അറസ്റ്റിലായതോടെ ബന്ധുക്കളും കയ്യൊഴിഞ്ഞത് ഈ ആറാം ക്ലാസുകാരനെ; പിതാവിന്റെ കാമവെറിയിൽ ഈ ലോകത്ത് തനിച്ചായ ബാലൻ ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാമുകിയോടൊപ്പം സുഖമായി ജീവിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയതോടെ അനാഥനായത് ഒരു ആറാംക്ലാസുകാരൻ. അമ്മ കൊല്ലപ്പെടുകയും അച്ഛൻ അറസ്റ്റിലാകുകയും ചെയ്തതോടെ ബന്ധുക്കളും കയ്യൊഴിഞ്ഞ കുട്ടി ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തിലാണ്. ഉദയംപേരൂരിൽ കൊല്ലപ്പെട്ട വിദ്യയുടെയും കൊലനടത്തിയ പ്രേംകുമാറിന്റെയും മകനാണ് ആരുമില്ലാതെ ഈ ലോകത്ത് ഏകനായി തീർന്നത്. വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയിൽവാസത്തിനുമപ്പുറം ഈ കൊലയുടെ യഥാർത്ഥ ഇര അവരുടെ ഇളയ മകനാണ്. ഒറ്റ നിമിഷംകൊണ്ട് അച്ഛനും അമ്മയും സഹോദരിയും അവനില്ലാതായിരിക്കുകയാണ്.

കാമുകി സുനിത ബേബിക്കൊപ്പം ജീവിക്കാനാണ് വിദ്യയെ ഭർത്താവ് പ്രോംകുമാർ കൊലപ്പെടുത്തിയത്. എന്നാൽ അമ്മ കൊല്ലപ്പെടുകയും അച്ഛൻ അറസ്റ്റിലാകുകയും ചെയ്തതോടെ പ്രേംകുമാറിന്റെയും വിദ്യയുടെയും ഇളയ മകനെയാണ് ബന്ധുക്കൾ കയ്യൊഴിഞ്ഞത്. മൂത്തമകളെ ഏറ്റെടുത്തെങ്കിലും കുടുംബപ്രശ്നങ്ങൾ മൂലം മകനെ ഏറ്റെടുക്കാൻ തയ്യാറായില്ല. ജോലിക്കായി വിദേശത്തേക്ക് പോകുകയാണെന്നും അതിനാൽ പഠിക്കാൻ സംരക്ഷണകേന്ദ്രത്തിലാക്കാമെന്നും മകനെ വിശ്വസിപ്പിച്ച് ഇവിടേക്ക് പോകുംവഴിയായിരുന്നു മകന്റെ കൺമുന്നിൽവെച്ച് പ്രേംകുമാർ പൊലീസ് പിടിയിലാകുന്നത്.

കൊലപാതകം പുറത്തറിയുന്നതിന് മുൻപ് തന്നെ പ്രേംകുമാർ മക്കളെ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. പ്രേംകുമാറിന്റെ സ്വഭാവത്തിൽ പേടിതോന്നിയ 9 ാം ക്ളാസുകാരി സ്‌കൂൾ കൗൺസിലറോട് പരാതി പറഞ്ഞതോടെ കുട്ടികൾ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ മുന്നിലെത്തി. കമ്മിറ്റി പ്രേംകുമാറിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയപ്പോൾ അവർ മകളെ മാത്രം ഏറ്റെടുത്തു.

ബന്ധുക്കൾ കയ്യൊഴിഞ്ഞ മകനെ സി.ഡബ്ളിയു.സിയെ ഏൽപ്പിച്ച് വിദേശത്തേക്ക് കടക്കാനായിരുന്നു പ്രേംകുമാറിന്റെ നീക്കം. വിദേശത്ത് ജോലിക്ക് പോയി ഉടൻ വരാമെന്ന് മകനെ പറഞ്ഞ് വിശ്വസിപ്പിച്ച് സംരക്ഷണകേന്ദ്രത്തിലാക്കാൻ വരുന്ന വഴിക്കാണ് പൊലീസ് പിടിക്കുന്നത്. കൺമുന്നിലുള്ള അച്ഛന്റെ അറസ്റ്റ് ആറാം ക്ളാസുകാരന് ഇരട്ടി ആഘാതമായി. ഏറ്റെടുക്കാൻ തയാറാണോയെന്ന് ബന്ധുക്കളോട് ഒരിക്കൽകൂടി അന്വേഷിക്കും. ഇല്ലങ്കിൽ ഇനി ആ കുട്ടി അനാഥനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP