Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മർദ്ദനം മൊഴി മാറ്റിപ്പറയണം എന്നാവശ്യപ്പെട്ട്; കെവിൻ കൊലക്കേസിലെ പ്രതികളായ മനുവും ഷിനുവും ചേർന്ന് 37-ാം സാക്ഷിയായ രാജേഷിനെ മർദ്ദിച്ചത പുനലൂരിൽ നിന്നും കോട്ടയത്തേക്ക് സാക്ഷിപറയാൻ പോകുന്നതിനിടെ

മർദ്ദനം മൊഴി മാറ്റിപ്പറയണം എന്നാവശ്യപ്പെട്ട്; കെവിൻ കൊലക്കേസിലെ പ്രതികളായ മനുവും ഷിനുവും ചേർന്ന് 37-ാം സാക്ഷിയായ രാജേഷിനെ മർദ്ദിച്ചത പുനലൂരിൽ നിന്നും കോട്ടയത്തേക്ക് സാക്ഷിപറയാൻ പോകുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സാക്ഷി പറയരുതെന്നാവശ്യപ്പെട്ട് കെവിൻ കൊലപാതക കേസിലെ സാക്ഷിക്ക് പ്രതികളുടെ മർദനം. കേസിലെ 37ാം സാക്ഷി രാജേഷിനെയാണ് ആറാം പ്രതി മനുവും 13ാം പ്രതി ഷിനുവും ചേർന്ന് മർദിച്ചത്. കോടതിയിൽ സാക്ഷി പറയരുതെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് പ്രതികൾ രാജേഷിനെ മർദിച്ചത്. പുനലൂരിൽ നിന്നും സാക്ഷിമൊഴി പറയാൻ കോട്ടയത്തേക്ക് പോകുന്നതിനിടെയാണ് മർദ്ദനമുണ്ടായത്. മാർക്കറ്റിന് സമീപം നടന്ന സംഭവത്തിൽ പുനലൂർ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.

കെവിന്റെ സുഹൃത്തും മറ്റൊരു പ്രധാന സാക്ഷിയായ അനീഷിനെ തട്ടിക്കൊണ്ടുപോയ വിവരം 11-ാം പ്രതി ഫസൽ തന്നോട് പറഞ്ഞിരുന്നുവെന്നുവെന്നാണ് രാജേഷ് കോടതിയിൽ മൊഴി നൽകിയത്. പ്രതികളായ വിഷ്ണു, ഷാനു, നിഷാദ്, ടിറ്റു, റെമീസ്, ഷിനു, ഷെഫിൻ, ഫസൽ എന്നിവരെ രാജേഷ് തിരിച്ചറിഞ്ഞു. മൊഴി മാറ്റി പറയണമെന്നാവശ്യപ്പെട്ട് പ്രതികൾ തന്നെ മർദ്ദിച്ചുവെന്നും രാജേഷ് കോടതിയെ ബോധിപ്പിച്ചു. കൊലപാതക ശേഷം പ്രതികൾ സുഹൃത്തായ രാജേഷിനോട് കുറ്റമേറ്റ് പറഞ്ഞിരുന്നു. കേസിലെ 37-ാം സാക്ഷിയായ രാജേഷ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തതാണ്. പ്രതികൾക്കെതിരെ നൽകിയ ഈ മൊഴി മാറ്റി പറണമെന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം.

2018 മെയ് 27-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയിൽ കെവിൻ പി.ജോസഫിനെ(24) കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചദിവസം നീനുവിന്റെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും ചേർന്ന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. നീനുവിനെ കെവിൻ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണമായിരുന്നു കൊലപാതകം. നീനുവിന്റെ അച്ഛനും സഹോദരനും അവരുടെ സുഹൃത്തുക്കളുമാണ് കേസിലെ പ്രതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP