Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാപാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ പണം ആവശ്യപ്പെട്ട് വിളിച്ചത് ബംഗാളിയുടെ ഫോണിൽ നിന്നും; മോഷ്ടിച്ച മെമ്മറികാർഡ് തിരിച്ച് നൽകാൻ ആവശ്യപ്പെട്ടത് അമ്പതിനായിരം രൂപ; അജ്മലും ബിനാസ് മുഹമ്മദും കുടുങ്ങിയത് പൊലീസിന്റെ ക്രിയാത്മക ഇടപെടലിലൂടെ

വ്യാപാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ പണം ആവശ്യപ്പെട്ട് വിളിച്ചത് ബംഗാളിയുടെ ഫോണിൽ നിന്നും; മോഷ്ടിച്ച മെമ്മറികാർഡ് തിരിച്ച് നൽകാൻ ആവശ്യപ്പെട്ടത് അമ്പതിനായിരം രൂപ; അജ്മലും ബിനാസ് മുഹമ്മദും കുടുങ്ങിയത് പൊലീസിന്റെ ക്രിയാത്മക ഇടപെടലിലൂടെ

ജംഷാദ് മലപ്പുറം

മലപ്പുറം: വ്യാപാരിയുടെ മൊബൈൽ ഫോണിൽനിന്നും മെമ്മറി കാർഡ് മോഷ്ടിച്ചശേഷം ഇതിലെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാനൊരുങ്ങിയ വ്യപാരിയുടെ സുഹൃത്തും മറ്റൊരു യുവാവും പൊലീസ് പിടിയിൽ. മലപ്പുറത്താണ് സംഭവം.  മലപ്പുറം സ്വദേശിയായ വ്യാപാരിയടെ മൊബൈൽ ഫോൺ മെമ്മറി കാർഡ് മോഷ്ടിച്ച് അതിലുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ട് യുവാക്കളെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പരുവമണ്ണ പണ്ടാരത്തൊടി അജ്മൽ(20 ), മലപ്പുറം വടക്കേമണ്ണ ചോലശ്ശേരി ബിനാസ് മുഹമ്മദ് (20) എന്നിവരെയാണ് മലപ്പുറം എസ്‌ഐ. സംഗീത് പുനത്തിലും സംഘവും അറസ്റ്റ് ചെയ്തത്.

വ്യാപാരിയുടെ സുഹൃത്ത് കൂടിയായ അജ്മലാണ് ഫോണിലനിന്നും മെമ്മറി കാർഡ് മോഷ്ടിച്ചത്. ശേഷം സുഹൃത്തായ ബിനാസ് മുഹമ്മദുമായി ചേർന്നാണ് ഫോൺവിളിച്ച് ഭീഷണിപ്പെടുത്തി 50,000രൂപ ആവശ്യപ്പെട്ടത്. ഫോൺവിളിച്ചത് ബംഗാളിയായ യുവാവിന്റെ ഫോണിൽനിന്നാണ്. പിടിക്കപ്പെടാതിതിക്കാനാണ് അജ്മലിന്റെ ബുദ്ധിയിൽ തോന്നിയ ഈനീക്കം പ്രതികൾ നടത്തിയത്. അജ്മലിന്റെ ശബ്ദം വ്യാപാരിക്ക് അറിയാമെന്നതിനാൽ തന്നെ ബിനാസ് മുഹമ്മദാണ് ബംഗാളിയുടെ ഫോണിൽനിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയത്.

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം വാങ്ങാനുള്ള നീക്കത്തിനിടെയാണ് ഒന്നാം പ്രതി അജ്മലിനെ കോട്ടപ്പടി ബസ് സ്റ്റാൻഡിനടുത്തുവെച്ച് അറസ്റ്റ് ചെയ്തത്. ഇതിനിടെ രക്ഷപ്പെട്ട രണ്ടാം പ്രതി ബിനാസിനെയും പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയായിരുന്നു അജ്മൽ പരിചയക്കാരനായ വ്യാപാരിയുെട ഫോണിൽ നിന്ന് തന്ത്രപൂർവം മെമ്മറി കാർഡ് കൈക്കലാക്കിയത്. ശേഷം മെമ്മറി കാർഡിലെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയെ ഫോണിൽ ബന്ധപ്പെട്ടു. ആളെ തിരിച്ചറിയാതിരിക്കാൻ മലപ്പുറത്തെ ഒരു ഹോട്ടൽ ജീവനക്കാരനായ ബംഗാളിയുടെ ഫോണിലാണ് അജ്മലും ബിനാസും ചേർന്ന് വ്യാപാരിയെ ഭീഷണിപ്പെടുത്തിയത്.

ദൃശ്യങ്ങൾ തങ്ങളുടെ കൈയിലുണ്ടെന്നും പണം നൽകണമെന്നുമായിരുന്നു ആവശ്യം. ദൃശ്യങ്ങൾ പുറത്ത് വിടരുതെന്നും സംസാരിക്കാമെന്നും തിരിച്ച് മറുപടി നൽകിയ വ്യാപാരി ചൊവ്വാഴ്‌ച്ച മലപ്പുറം പൊലീസിലെത്തി പരാതി നൽകി. വീണ്ടും ഇവരുമായി ബന്ധപ്പെട്ടപ്പോൾ ആദ്യം 50000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. കൂടുതൽ കാര്യങ്ങൾ സംസാരിക്കാൻ കോട്ടപ്പടിയിലെത്താൻ പറഞ്ഞു. ഈ സമയത്താണ് മലപ്പുറം എസ്‌ഐയും സംഘവും കോട്ടപ്പടി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് അജ്മലിനെ തന്ത്രപൂർവം പിടികൂടിയത്. ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിച്ചതിനും കളവ് നടത്തിയതിനുമാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. അന്വേഷണ സംഘത്തിൽ എഎസ്ഐ. അരുൺഷാ സി.പി.ഒ. മുഹമ്മദ് ഷാക്കിർ, സഹേഷ്, വിനോദ് എന്നിവരും പങ്കെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതികളായ . മലപ്പുറം പരുവമണ്ണ പണ്ടാരത്തൊടി അജ്മൽ(20 ), മലപ്പുറം വടക്കേമണ്ണ ചോലശ്ശേരി ബിനാസ് മുഹമ്മദ് (20 ) എന്നിവരെ 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അതേ സമയം ബംഗാളി യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല, ഇയാൾക്ക് കാര്യമറിയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും ഇയാളോട് മറ്റൊരു ആവശ്യത്തിനാണെന്ന് പറഞ്ഞ് ഫോൺ വാങ്ങിയാണ് പ്രതികൾ വ്യാപാരിയെ ഭീഷണിപ്പെടുത്തിയതെന്നുമാണ് വിവരം. അതേ സമയം ബംഗാളി യുവാവിനെ ഒരു തവണ കൂടി ചോദ്യംചെയ്യുമെന്നും മറ്റെന്തിങ്കിലും വിവരം ലഭിച്ചാൽ ഇയാൾക്കെതിരെയും കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP