Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാരാഷ്ട്രയിൽ കാറിനുള്ളിൽ അകപ്പെട്ട് രണ്ടു കുരുന്നുകൾ ശ്വാസം മുട്ടി മരിച്ചു; അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ഒരാളുടെ നില അതീവ ഗുരുതരം

മഹാരാഷ്ട്രയിൽ കാറിനുള്ളിൽ അകപ്പെട്ട് രണ്ടു കുരുന്നുകൾ ശ്വാസം മുട്ടി മരിച്ചു; അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ഒരാളുടെ നില അതീവ ഗുരുതരം

ബുൾദാന: മഹാരാഷ്ട്രയിലെ ബുൾദാന ജില്ലയിൽ കാറിൽ അകപ്പെട്ട മൂന്ന് കുട്ടികൾ രണ്ടു പേർ ശ്വാസംമുട്ടി മരിച്ചു. അസിം ഷെയ്ഖ് (3), ആദിൽ ഷെയ്ഖ് ജാമിൽ (5) എന്നിവരാണ് മരിച്ചത്. ഒരാളുടെ നില അതീവ ഗുരുതരമെന്ന് ബുൽദാന സിറ്റി പൊലീസ് അറിയിച്ചു. ബുൾദാനയിലെ ഗവാലിപുര പ്രദേശത്തുള്ള മൂന്നുകുട്ടികളാണ് അപകടത്തിൽപ്പെട്ടത്.ഒരുമിച്ചു കളിക്കുന്നതിനായി് തിങ്കളാഴ്ച വൈകുന്നേരമാണ് കുട്ടികൾ അവരുടെ വീടുകളിൽ നിന്നൂം ഇറങ്ങിയത്. എന്നാൽ, കുറേ സമയത്തിന് ശേഷം ഇവർ തരിച്ചെത്താതിൽ ഭയന്ന് മാതാപിതാക്കൾ അന്വേഷിച്ച് ഇറങ്ങിയെങ്കിലും കണ്ടെത്താനായില്ല.ഇതോടെയാണ ഇവർ ബുൽദാന പൊലീസിൽ വിവരം അറിയിച്ചത്.

തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ മൂന്ന് കുട്ടികളെയും പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. ഇവർക്കെപ്പെ ഉണ്ടായിരുന്ന 5 വയസ്സുകാരി പെൺകുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി പൊലീസ് പറയുന്നു.

'കളിക്കുന്നതിനിടെ കുട്ടികൾ കാറിന്റെ അകത്തേക്ക് കയറി വാതിലുകൾ അടച്ചു.പിന്നീട് തുറക്കാൻ കഴിയാതെ കാറിൽ അകപ്പെട്ടപ്പോൾ ശ്വാസം കിട്ടാതെ വന്നതാകാം അപകടകാരണാമെന്ന ബുൽദാന സിറ്റി പൊലീസ് പറഞ്ഞു.മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തെന്നും ഉദ്യേഗസ്ഥർ കൂട്ടി ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP