Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് വോട്ടിംഗിനിടെ കുഴഞ്ഞ് വീണ് രണ്ടുപേർ മരിച്ചു; ചൊക്ലിയിൽ മരിച്ചത് ബൂത്തിൽ വരിനിന്ന വീട്ടമ്മ; വടശേരിക്കരയിൽ മരിച്ചത് പേഴുംപാറ സ്വദേശി ചാക്കോ

സംസ്ഥാനത്ത് വോട്ടിംഗിനിടെ കുഴഞ്ഞ് വീണ് രണ്ടുപേർ മരിച്ചു; ചൊക്ലിയിൽ മരിച്ചത് ബൂത്തിൽ വരിനിന്ന വീട്ടമ്മ; വടശേരിക്കരയിൽ മരിച്ചത് പേഴുംപാറ സ്വദേശി ചാക്കോ

മറുനാടൻ ഡെസ്‌ക്‌

പാനൂർ: കണ്ണൂർ ചൊക്ലിയിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. ചൊക്ലി രാമവിലാസം യു.പി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ മാറോളി വിജി(62)ആണ് മരിച്ചത്. വടകര മണ്ഡലത്തിൽപ്പെട്ട പ്രദേശമാണ് ചൊക്ലി. മൃതദേഹം ഇപ്പോൾ ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: കുമാരൻ, മക്കൾ: രേഷ്മ, വിജേഷ്.അതേസമയം വടശേരിക്കര പേഴുംപാറ പോളിങ് ബൂത്തിലും ഒരാൾ കുഴഞ്ഞ് വീണ് മരിച്ചു. പേഴുംപാറ സ്വദേശി ചാക്കോ മത്തായിയാണ് മരിച്ചത്

അതേസമയം, സംസ്ഥാനത്ത് വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടെന്നാരോപിച്ച് വ്യാപക പരാതി ഉയരുകയാണ്.സംസ്ഥാനത്ത് പോളിംഗിനായി എത്തിച്ച് വോട്ടിങ് യന്ത്രങ്ങളിൽ വ്യാപക തകരാറെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പ്രതികരിച്ചു. ഇത്തരത്തിൽ മുന്നോട്ട് പോയാൽ രാത്രിയായാലും പോളിങ് കഴിയില്ലെന്നും മന്ത്രി കാസർക്കോട്ട് പറഞ്ഞു. തിരുവനന്തപുരത്ത് കൈപ്പത്തിക്ക് ചെയ്ത വോട്ട് താമരക്ക് പോകുന്നുവെന്ന പരാതിയെ തുടർന്ന് വോട്ടിങ് മെഷീൻ മാറ്റിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP