Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിയന്ത്രണം വിട്ട സ്‌കൂട്ടർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു; ബിനുവും അനന്തുവും മരിച്ചത് ബിനുവിന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകവേ

നിയന്ത്രണം വിട്ട സ്‌കൂട്ടർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു; ബിനുവും അനന്തുവും മരിച്ചത് ബിനുവിന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകവേ

പ്രകാശ് ചന്ദ്രശേഖർ

പിറവം: പിറവം കോട്ടയം റോഡിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു. പാലച്ചുവട് കാവുംകട്ടയിൽ ബിനു (52) വെള്ളൂർ ഇറുമ്പയം തണ്ണിപള്ളിൽ മുണ്ടാനയിൽ അനന്തു (22) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 7.45 മണിയോടെ മുളക്കുളം വളപ്പിപ്പടിക്ക് സമീപമാണ് അപകടം. ബിനുവിന്റെ സഹോദരിയുടെ വെള്ളൂരുള്ള വീട്ടിലേക്ക് ആക്ടീവ സ്‌കൂട്ടറിൽ പോകുകയായിരുന്നു ഇരുവരും. അനന്തുവായിരുന്നു സ്‌കൂട്ടർ ഓടിച്ചിരുന്നത്. റോഡിൽ നിന്നും തെന്നി മാറിയ സ്‌കൂട്ടർ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഇവരെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചേങ്കിലും മരണം സംഭവിച്ചിരുന്നു. ബിനു പാചകക്കാരനും കൃഷിക്കാരനുമാണ്. ഭാര്യ കളമ്പൂർ മാടമന കുടുംബാഗ0 രജനി. ഏകമകൾ: അപർണ്ണ ഇലഞ്ഞി സെന്റ് സ്റ്റീഫൻ പ്ലസ്ടു വിദ്യാർത്ഥി. മരിച്ച അനന്തു എറണാകുളത്ത് സ്വാകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. പിതാവ്: മധുസൂദനൻ (സൗദി), മാതാവ്:ഷീല. സഹോദരി: ആതിര (ഡിഗ്രി വിദ്യാർത്ഥി,ദേവസം ബോർഡ് കോളേജ് തലയോലപ്പറമ്പ്.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP