Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മർക്കട മുഷ്ടിയുമായി പിണറായി സർക്കാർ; തൊവാരി മലയിലെ പൊലീസ് നരനായാട്ടിനിടെ കാണാതായത് രണ്ടു പെൺകുട്ടികളെ; പണ്ടു പാർട്ടി പറഞ്ഞത് തൊണ്ടതൊടാതെ വിഴുങ്ങി സമരം നടത്തിയവർക്ക് ഭരണം കിട്ടിയപ്പോൾ കൊടുത്തത് എട്ടിന്റെ പണി

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മർക്കട മുഷ്ടിയുമായി പിണറായി സർക്കാർ; തൊവാരി മലയിലെ പൊലീസ് നരനായാട്ടിനിടെ കാണാതായത് രണ്ടു പെൺകുട്ടികളെ; പണ്ടു പാർട്ടി പറഞ്ഞത് തൊണ്ടതൊടാതെ വിഴുങ്ങി സമരം നടത്തിയവർക്ക് ഭരണം കിട്ടിയപ്പോൾ കൊടുത്തത് എട്ടിന്റെ പണി

മറുനാടൻ ഡെസ്‌ക്‌

കൽപറ്റ: വയനാട് തൊവരിമലയിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസും വനംവകുപ്പും നടത്തിയത് നരനായാട്ട്. തങ്ങൾക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയെന്നും ഭക്ഷണമുണ്ടാക്കാനുള്ള കഞ്ഞിക്കലം ഉൾപ്പെടെ തകർത്തുവെന്നും സമരക്കാർ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത രണ്ട് പെൺകുട്ടികളെ കാണാനില്ലെന്നും ഇവർ പരാതിപ്പെടുന്നു. അതേസമയം സമരസമിതി നേതാക്കളെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും മറ്റുള്ളവർ തനിയെ ഒഴിഞ്ഞു പോയെന്നുമാണ് സർക്കാർ നിലപാട്.

തൊവരിമലയിലെ കൈയേറ്റം ഒഴിപ്പിക്കൽ പൂർത്തിയായതായി രാവിലെ ഡിഎഫ്ഒ രഞ്ജിത്ത് കുമാർ രാവിലെ അറിയിച്ചിരുന്നു. ഇന്ന് രാവിലെയാണ് തൊവരിമല ഭൂമി കൈയേറിയ ആദിവാസികളെ സർക്കാർ ഒഴിപ്പിച്ചത്. മാധ്യമങ്ങളെ കടത്തിവിടാതെയാണ് ഒഴിപ്പിക്കൽ നടപടികൾ നടന്നത്. സമരസമിതി നേതാക്കളായ എം പി കുഞ്ഞിക്കണാരൻ, കെ ജി മനോഹരൻ, രാജേഷ് അപ്പാട് എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് മർദ്ദിച്ചതായി ആദിവാസികൾ ആരോപിച്ചു. പൊലീസിന്റെയും വനംവകുപ്പിന്റെയും നടപടിക്കെതിരെ കളക്റ്റ്രേറ്റിന് മുന്നിൽ സമരം നടത്താൻ ഒരുങ്ങുകയാണ് സമരക്കാർ.

ഹാരിസൺസ് മലയാളം ലിമിറ്റഡിൽ നിന്നും സർക്കാർ ഏറ്റെടുത്ത 106 ഹെക്ടർ ഭൂമിയിൽ കയ്യേറി അവകാശം സ്ഥാപിച്ച ആയിരത്തോളം പേരെയാണ് ഒഴിപ്പിച്ചത്. 70-കളിൽ ഹാരിസൺ മലയാളം ലിമിറ്റഡിൽ നിന്നും സർക്കാർ ഏറ്റെടുത്ത ഈ ഭൂമി ഭൂരഹിതർക്ക് നൽകണമെന്നാവശ്യപ്പെട്ട് സിപിഎം ഉൾപ്പെടെ നേരത്തെ സമരം നടത്തിയിരുന്നു. നേരത്തെ ഭൂമിക്കായി സമരം നടത്തിയവരും പ്രളയത്തിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരും സമരത്തിലുണ്ട്. പിടിച്ചെടുത്ത ഭൂമിയിൽ കൃഷിയിറക്കാനായിരുന്നു സമരക്കാരുടെ നീക്കം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു വയനാട്ടിലെ 13 പഞ്ചായത്തുകളിൽ നിന്നുള്ള ഭൂരഹിതർ കയ്യേറ്റം നടത്തിയത്. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം നടപടി മതി എന്ന നിർദ്ദേശമായിരുന്നു പൊലീസിനും ജില്ലാ ഭരണകൂടത്തിനും സർക്കാരിൽ നിന്ന് ലഭിച്ചത്. അതു പ്രകാരമാണ് ഇന്ന് പുലർച്ചെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊലീസും വനം വകുപ്പും സമരഭൂമിയിലെത്തിയത്.

സംഭവമറിഞ്ഞത്തിയ മാധ്യമ പ്രവർത്തകരെ എസ്റ്റേറ്റിലേക്കുള്ള കവാടത്തിൽ തടഞ്ഞു. സമരസമിതി നേതാക്കളായ കുഞ്ഞിക്കണാരൻ, മനോഹരൻ, രതീഷ് അപ്പാട് എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു ഒഴിപ്പിക്കൽ. ഫോണുകൾ പിടിച്ചുവാങ്ങിയ പൊലീസ് ബലം പ്രയോഗിച്ചാണ് സമരക്കാരെ നീക്കിയത്. സമരം നടത്തിയവർക്കെതിരെ വിവിധ വകുപ്പുകൾ അനുസരിച്ച് കേസ് എടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP