Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാത്രി പാർക്ക് ചെയ്ത ബസിനടിയിൽ കിടന്നുറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ചു; മണ്ണാർക്കാട് ദുരന്തത്തിൽപ്പെട്ടത് കുഴൽകിണർ നിർമ്മാണത്തിന് എത്തിയ ഝാർഖണ്ഡ് സ്വദേശികൾ; ദാരുണമായ അപകടം നാട്ടുകാർ അറിഞ്ഞത് രാവിലെ ചോരവാർന്ന് രണ്ടുപേർ മൈതാനത്ത് കിടക്കുന്നത് കണ്ടപ്പോൾ മാത്രം

രാത്രി പാർക്ക് ചെയ്ത ബസിനടിയിൽ കിടന്നുറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ചു; മണ്ണാർക്കാട് ദുരന്തത്തിൽപ്പെട്ടത് കുഴൽകിണർ നിർമ്മാണത്തിന് എത്തിയ ഝാർഖണ്ഡ് സ്വദേശികൾ; ദാരുണമായ അപകടം നാട്ടുകാർ അറിഞ്ഞത് രാവിലെ ചോരവാർന്ന് രണ്ടുപേർ മൈതാനത്ത് കിടക്കുന്നത് കണ്ടപ്പോൾ മാത്രം

പാലക്കാട്: മണ്ണാർക്കാട് നിർത്തിയിട്ട ബസ്സിന് അടിയിൽ കിടന്നുറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ചു. ഇവർ കിടക്കുന്നത് അറിയാതെ ബസ് മുന്നോട്ടെടുത്തതാണ് അപകട കാരണമായതെന്നാണ് സൂചന. കുഴൽകിണർ ജോലിക്കെത്തിയ ഝാർഖണ്ഡ് സ്വദേശികളാണ് മരിച്ചത്.

കുഴൽകിണർ നിർമ്മാണത്തിന് എത്തിയ സംഘത്തിൽപെട്ട തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. കുന്തിപ്പുഴയോരത്ത മൈതാനത്തിലാണ് സ്വകാര്യ ബസ്സുകൾ രാത്രി ഓട്ടംകഴിഞ്ഞ് പാർക്കു ചെയ്യാറ്. ഇവിടെതന്നെയാണ് ഇന്നലെ കുഴൽകിണർ നിർമ്മാണത്തിന് വന്ന ലോറിയും നിർത്തിയിരുന്നത്. ഇതിന് സമീപത്തായി കിടന്നുറങ്ങിയ മൂന്ന് തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. രണ്ടുപേർ തൽക്ഷണം മരിച്ചതായാണ് വിവരം. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ഇവർക്ക് എപ്പോഴാണ് അപകടം സംഭവിച്ചതെന്ന് വിവരമില്ല. രാവിലെ തൊഴിലാളികൾ രക്തംവാർന്ന് മരിച്ചുകിടക്കുന്നത് കണ്ടതോടെയാണ് ബസ് ഇവർക്കു മേൽ കയറിയിരിക്കാമെന്ന സൂചന ലഭിക്കുന്നത്. അങ്ങനെ പരിശോധിച്ചവരാണ് തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരിക്കുന്നതും പൊലീസിനെ വിവരം അറിയിക്കുന്നതും.

കുഴൽകിണർ ജോലിക്കെത്തിയ ഇവർ ബസ്സിനടിയിലാണ് കിടന്നുറങ്ങിയത് അതോ മൈതാനത്ത് കിടന്നുറങ്ങിയ ഇവർക്കുമേൽ ബസ് പാർക്കിംഗിനെത്തിയപ്പോഴോ പിന്നീട് എടുക്കുമ്പോഴോ കയറിയതെന്ന കാര്യവും വ്യക്തമല്ല. രാത്രി നിരവധി ബസ്സുകൾ ഇവിടെ നിർത്തിയെങ്കിലും ഇത്തരമൊരു അപകടം ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. രാവിലെ ഏഴുമണിയോടെയാണ് രക്തത്തിൽ കുളിച്ച് മൂന്നുപേർ കിടക്കുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയാണ് ഈ ദാരുണ അപകടം സംഭവിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP