Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മധുരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; ദുരന്തത്തിൽ അകപ്പെട്ടത് തീർത്ഥാടക സംഘം; മരണമടഞ്ഞതു കൊല്ലം പള്ളിമുക്കിലെ വ്യാപാരിയും സുഹൃത്തും

മധുരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; ദുരന്തത്തിൽ അകപ്പെട്ടത് തീർത്ഥാടക സംഘം; മരണമടഞ്ഞതു കൊല്ലം പള്ളിമുക്കിലെ വ്യാപാരിയും സുഹൃത്തും

 

മധുര: തമിഴ്‌നാട്ടിൽ മധുര-നാഗൂർ പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മധുര നാഗൂർ പാതയിൽ തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് പുലർച്ചെ രണ്ടിനോടെ രാജപാളയം ശ്രീവില്ലിപുത്തൂരിലുണ്ടായ അപകടത്തിൽ കൊല്ലം കൊല്ലൂർവിള പള്ളിമുക്ക്, കയ്യാലക്കൽ ആസാദ് നഗർ 119 ഷാനവാസ് മൻസിലിൽ അബ്ദുൽ റഹിം( 55), കൊല്ലൂർവിള കിടങ്ങഴികത്ത് അബ്ദുൾ റഹ്മാൻ (60 )എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സലിം, കരീം എന്നിവർക്ക് പരിക്കേറ്റു. ഇവരെ മധുര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തമിഴ്‌നാട്ടിലെ നാഗൂരിൽ പള്ളിയിലേക്ക് തീർത്ഥാടനത്തിന് ഇന്നോവ കാറിൽ പോയ നാലംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. തീർത്ഥയാത്രകഴിഞ്ഞ് മടങ്ങുമ്പോൾ റോഡരുകിലെ മരത്തിലിടിച്ചാണ് അപകടം. വിവരമറിഞ്ഞ് മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾ മധുരയിലേക്ക് തിരിച്ചിട്ടുണ്ട്. മരിച്ച അബ്ദുൾ റഹിം പള്ളിമുക്കിലെ വ്യാപാരിയാണ്. റഷിദയാണ് ഭാര്യ. ഷാനവാസ്, മൊബീന, ഷിബിന എന്നിവർ മക്കളും അൻവർ, നസീബ്, സൈറ എന്നിവർ മരുമക്കളാണ്.

അബ്ദുൾ റഹ്മാൻ കൊല്ലൂർവിള മുസ്‌ളിം ജമാഅത്ത പള്ളിയിലെ കബർ ഒരുക്കുന്ന ജോലിചെയ്ത് വരുകയായിരുന്നു. ശോഭിതയാണ് ഭാര്യ. തസ്‌നി, അൻസി എന്നിവർ മക്കളും സാബു, ഇല്യാസ് എന്നിവർ മരുമക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP