Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നാറിൽ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം; രണ്ടു പേരുടെ നില അതീവ ഗുരുതരം

മൂന്നാറിൽ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം; രണ്ടു പേരുടെ നില അതീവ ഗുരുതരം

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാറിൽ പോതമേട്ടിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ആതിരപ്പിള്ളി സ്വദേശി രാജേഷ് (30), നെടുമങ്ങാട് സ്വദേശി പുഷ്പാംഗധൻ എന്നിവരാണ് മരിച്ചത്. മൂന്നാറിലെ പോതമേട്ടിൽ ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.

ഗുരുതരമായി പരിക്കേറ്റ് വടാട്ടുപ്പാറ സ്വദേശി കുര്യാക്കോസ് (55), കോട്ടയം പാമ്പാടി സ്വദേശി അജയ് (24) എന്നിവരെ എറണാകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരിച്ചവരും പരിക്കേറ്റവരും കല്ലാർ ടൗണിലെ തൊഴിലാളികളാണ്. ഇവർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മണിക്കൂറുകൾക്കു ശേഷമാണ് ആളുകൾ അറിഞ്ഞതെന്നാണ് വിവരം.

രാത്രി 12 മണിയോടെ ആളുകൾ കൊക്കയിലേക്ക് ഹെഡ് ലൈറ്റ് വെട്ടം കാണുകയും മൂന്നാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേതുടർന്ന്, പൊലീസ് തിരച്ചിൽ നടത്തിയപ്പോഴാണ് വാഹനം കൊക്കയിലേക്ക് മറിഞ്ഞതായി അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP