Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദയാബായിയെ അപമാനിച്ച രണ്ടു കെഎസ്ആർടിസി ജീവനക്കാർക്കു സസ്‌പെൻഷൻ; നടപടി വടക്കാഞ്ചേരി ഡിപ്പോയിലെ യൂസഫിനും ഷൈലനുമെതിരെ

ദയാബായിയെ അപമാനിച്ച രണ്ടു കെഎസ്ആർടിസി ജീവനക്കാർക്കു സസ്‌പെൻഷൻ; നടപടി വടക്കാഞ്ചേരി ഡിപ്പോയിലെ യൂസഫിനും ഷൈലനുമെതിരെ

ആലുവ: സാമൂഹ്യ പ്രവർത്തക ദയാബായിയെ അപമാനിച്ച സംഭവത്തിൽ രണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കു സസ്‌പെൻഷൻ. വടക്കാഞ്ചേരി ഡിപ്പോയിലെ ഷൈലൻ, യൂസഫ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.

തൃശൂരിൽ നിന്നും ആലുവയിലേക്കുള്ള യാത്രക്കിടെയാണ് ദയാബായിയെ ബസ് ജീവനക്കാർ അപമാനിച്ച് വഴിയിൽ ഇറക്കിവിട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

വഴി ശരിക്കറിയാതിരുന്ന ദയാബായ് ഇടക്ക് ഡ്രൈവറോടും കണ്ടക്ടറോടും വഴിചോദിച്ചപ്പോൾ അവർ പ്രകോപിതരാവുകയായിരുന്നു. 'പ്രായമുള്ള ആളാണെന്ന് നോക്കില്ലെന്നും നല്ലത് തരുമെന്നും' പറഞ്ഞാണ് കണ്ടക്ടർ ഭീഷണിപ്പെടുത്തിയത്. ആലുവ ഗ്യാരേജ് വരെ യാത്ര ചെയ്യേണ്ടിയിരുന്ന ദയാബായിയെ ആലുവയിൽ ഇറങ്ങാൻ നിർബന്ധിക്കുകയുമായിരുന്നു.

ആലുവ ബൈപ്പാസിൽ ഇറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറ്റൊരിടത്താണ് ബസ് നിറുത്തിയത്. ഇറങ്ങിയ ശേഷവും ബസ്സിന്റെ കതക് ശക്തിയായി അടച്ച്, ആക്ഷേപിച്ചുവെന്നും ദയാബായി പറഞ്ഞു. ഇതേതുടർന്ന് ജീവനക്കാരുടെ നടപടിക്കെതിരെ ദയാബായി പരാതി നൽകി. സംഭവം പുറത്തറിഞ്ഞതോടെ വലിയ പ്രതിഷേധമാണ് ജീവനക്കാർക്കെതിരെ ഉയർന്നത്. വിവാദമായതോടെ ഗതാഗത വകുപ്പ് മന്ത്രി നേരിട്ട് ദയാബായിയോട് മാപ്പു ചോദിച്ചിരുന്നു. തിങ്കളാഴ്‌ച്ച ഉച്ചയോടെയാണ് കെ.എസ്.ആർ.ടി.സി എംഡിയുടെ നിർദ്ദേശപ്രകാരം ജീവനക്കാരെ സസ്‌പെൻഡ് ചെയതത്.

ദയാബായിയെ കെഎസ്ആർടിസി ബസിൽ നിന്നും അപമാനിച്ചിറക്കിവിട്ട സംഭവത്തിലെ കെഎസ്ആർടിസി ജീവനക്കാരെ കഴിഞ്ഞ ദിവസം തന്നെ തിരിച്ചറിഞ്ഞിരുന്നു. സംഭവത്തേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗതമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.

മോശം വാക്കുകൾ ചോദ്യം ചെയ്തതോടെ വഴിയിറക്കിവിടുവോളം അസഭ്യം തുടർന്നു. മറ്റൊരിടത്തുനിന്നും തനിക്കിത്തരം അപമാനം നേരിടേണ്ടിവന്നിട്ടില്ലെന്ന് ദയാബായി വേദനയോടെ പറഞ്ഞു. ഇനിയൊരാൾക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് നടപടിക്കായി പരാതി നൽകിയതെന്നും ദയാബായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP