Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈത്തിരിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തത് കമിതാക്കളെന്ന് പ്രാഥമിക നിഗമനം; മനോജിനൊപ്പം മരിച്ച യുവതി ആരെന്ന് കണ്ടെത്താനാകാതെ പൊലീസ്

വൈത്തിരിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തത് കമിതാക്കളെന്ന് പ്രാഥമിക നിഗമനം; മനോജിനൊപ്പം മരിച്ച യുവതി ആരെന്ന് കണ്ടെത്താനാകാതെ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: ലോഡ്ജിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ വൈത്തിരിയിലെ സ്വകാര്യ ലോഡ്ജിലാണ് രണ്ടപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരുവമ്പാടി സ്വദേശി മനോജാണ് മരിച്ച യുവാവെന്ന് തിരിച്ചറിഞ്ഞു. എന്നാൽ മരിച്ച യുവതി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇരുവരും കമിതാക്കളാണെന്ന സംശയത്തിലാണ് പൊലീസ്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണെന്ന് വൈത്തിരി പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ നാളെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും. യുവതിയാരാണെന്ന് തിരിച്ചറിയാൻ ശ്രമങ്ങൾ ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP