Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രണയം സഫലമാക്കാൻ മതം മാറിയതോടെ വീട്ടുകാർ പുറത്താക്കി; ഒടുവിൽ രണ്ടുവയസുള്ള മകന്റെ കൈ തല്ലിയൊടിച്ചു ഭർത്താവിന്റെ ക്രൂരതയും; പരാതി നൽകിയതു ഡോക്ടർമാർ കൈയിൽ പൊട്ടൽ കണ്ടെത്തിയതിനെ തുടർന്ന്

പ്രണയം സഫലമാക്കാൻ മതം മാറിയതോടെ വീട്ടുകാർ പുറത്താക്കി; ഒടുവിൽ രണ്ടുവയസുള്ള മകന്റെ കൈ തല്ലിയൊടിച്ചു ഭർത്താവിന്റെ ക്രൂരതയും; പരാതി നൽകിയതു ഡോക്ടർമാർ കൈയിൽ പൊട്ടൽ കണ്ടെത്തിയതിനെ തുടർന്ന്

കൊച്ചി: രണ്ടു വയസ്സുകാരന്റെ കൈ തല്ലി ഒടിച്ചും പുറത്തേക്ക് തള്ളിയിട്ട് നെറ്റി പൊട്ടിച്ചും പിതാവിന്റെ കൊടും ക്രൂരത. വൈപ്പിൻ കരയിലെ നായരമ്പലം കരിപ്പായിപ്പറമ്പ് ഹസീനയുടെ രണ്ടു വയസ്സുള്ള മകൻ നസീമിനാണ് സ്വന്തം പിതാവ് നസീറിൽ നിന്നും ക്രുരമായ മർദ്ദനം ഏൽക്കേണ്ടി വന്നത്.

ക്രൈസ്തവ വിശ്വാസിയായിരുന്ന ഹസീന നസീറുമായുള്ള പ്രണയത്തെ തുടർന്നാണ് ഇസ്ലാം മതവിശ്വാസിയായത്. ഇതരമതസ്ഥനെ വിവാഹം കഴിച്ചതോടെ സ്വന്തം വീട്ടുകാർ അവഗണിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം അവസാനമാണ് നെറ്റിയിൽ മുറിവേറ്റതിനെ തുടർന്ന് നസീമിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയിത്. ആശുപത്രിയിലെ ഡോക്ടർമാരുടെ പരിശോധനയിലാണ് കുട്ടിയുടെ കൈകളുടെ അസ്ഥികൾക്ക് പൊട്ടലുകൾ കണ്ടെത്തിയത്. വിവരങ്ങൾ തിരക്കിയപ്പോൾ ഭർത്താവും കുട്ടിയുടെ പിതാവുമായ നസീറിന്റെ ക്രുരതകൾ ഹസീന വെളുപ്പെടുത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഞാറയ്ക്കൽ പൊലീസിൽ പരാതി നൽകിയത്.

നസീറുമായുള്ള വിവാഹത്തിന് ശേഷം ഹസീനയുടെ വീട്ടുകാർ ഒരു കാര്യത്തിനും ഇവരോടു സഹകരിക്കാറില്ല. സഹോദരനും മറ്റുള്ളവരും അടുത്തുണ്ടെങ്കിലും തിരിഞ്ഞു നോക്കാറില്ല. കൂലിപ്പണിക്കാരനായ നസീർ സ്ഥിരം മദ്യപാനിയാണെന്നും പരാതിയിൽ പറയുന്നു. എട്ടു വയസ്സുള്ള ഒരു പെൺകുട്ടി കൂടിയുണ്ട് ഹസീനക്ക്. ഞാറക്കൽ പൊലീസ് കേസടുത്ത് അന്വേഷണം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP